ഭാഗ്യലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും അറസ്റ്റിന് വിലക്ക്

യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെയും സുഹൃത്തുക്കളായ ദിയ സന, ശ്രീലക്ഷി എന്നിവരെയും ഈ മാസം 30 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി.

മൂവരും സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ കോടതി 30 ന് വിധി പറയും. പ്രതികളുടെ പ്രവൃത്തി തെറ്റായ സന്ദേശം നൽകുന്നതാണെന്ന് ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു.
എന്നാൽ ഇപ്പോൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല.  നിയമം കയ്യിലെടുക്കാൻ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു.
മുൻകൂർ ജാമ്യ അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. വിജയ് പി നായർ ആവശ്യപ്പെട്ട പ്രകാരം സ്ഥലത്തെത്തിയ തങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഹർജിക്കാരും വാദിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News