കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തി

കണ്ണൂർ: കെ എം ഷാജിയുടെ കണ്ണൂർ അലവിലെ വീട്ടിൽ എൻഫോഴ്മെന്റ്  പരിശോധന നടത്തി. ഇ ഡി നിർദേശ പ്രകാരം ചിറക്കൽ പഞ്ചായത്ത് അധികൃതർ വീട് അളന്നു. അതേ സമയം കെ എം ഷാജിയുടെ ബിനാമി സ്വത്തുക്കളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു.
കെ എം ഷാജി എം എൽ എ യുടെ  ഭാര്യയുടെ പേരിലുള്ള അലവിലെ ഗ്രീൻ അലയൻസ് വില്ലയിലാണ് ഇ ഡി പരിശോധന നടത്തിയത്. ഇ ഡി   നിർദേശപ്രകാരം ചിറക്കൽ പഞ്ചായത്ത് അധികൃതർ വീട് അളന്ന് തിട്ടപ്പെടുത്തി. മതിപ്പ് വില കണക്കാക്കി നൽകാൻ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് ആശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നും കോഴിക്കോടുള്ള വീട് പൊളിച്ചു മാറ്റണമെന്ന കോർപറേഷൻ നിർദേശം അംഗീകരിക്കില്ലെന്നും കെ എം ഷാജി കണ്ണൂരിൽ പറഞ്ഞു.
വൻ അഴിമതികളാണ്  ഷാജി നടത്തിയത് എന്നതിന്റെ തെളിവുകളാണ് പുറത്തു വരുന്നതെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രെട്ടറി എം വി ജയരാജൻ പ്രതികരിച്ചു. വയനാട്ടിലും ദുബായിലും ഉൾപ്പെടെ ഷാജിക്ക് ബിനാമി സ്വത്തുക്കൾ ഉണ്ടോ എന്ന കാര്യത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.
അഴീക്കോട് സ്‌കൂൾ മാനേജ്മെന്റിൽ നിന്നും പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി  കെ എം ഷാജി 25 ലക്ഷം കോഴ വാങ്ങി എന്ന ആരോപണമാണ് വിജിലൻസും ഇ ഡി യും അന്വേഷിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പ്രാഥമിക തെളിവുകൾ ലഭിച്ചതിനാലാണ് വിശദമായ അന്വേഷണം നടത്തുന്നത്.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News