ടി സീരിസിന് വേണ്ടി ഒമര്‍ ലുലുവിന്റെ അദ്യ ഹിന്ദി മ്യൂസിക്കല്‍ ആല്‍ബം; ചിത്രീകരണം ദുബായില്‍ ആരംഭിച്ചു

ഹാപ്പി വെഡിങ്, ചങ്ക്‌സ്, അഡാര്‍ ലൗ എന്നീ മലയാള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഒമര്‍ ലുലു ആദ്യമായി ഒരുക്കുന്ന ഹിന്ദി ആല്‍ബം ടി സീരിസ് പുറത്തിറക്കും.

ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് ഒമർ ലുലു ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ടി സീരീസിന് വേണ്ടി ഒരുക്കുന്ന ആൽബം തൻ്റെ ആദ്യത്തെ ഹിന്ദി ആൽബമാണെന്നും ഇതിൻ്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങിയെന്നും പോസ്റ്റിൽ കുറിക്കുന്നു. ആൽബത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രവും ഒമർ പങ്കുവയ്ക്കുന്നു.

എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഉണ്ടാകണമെന്നും ഒമർ ലുലു ആവശ്യപ്പെട്ടു. നടനും ബിഗ്ബോസ് മത്സരാർത്ഥിയുമായ പരീക്കുട്ടിയും ഈ ആൽബത്തിൻ്റെ ഭാഗമാണ്.

വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത്ത് നിര്‍മ്മിക്കുന്ന ഈ ആല്‍ബത്തില്‍ ദുബായ് ബേസ്ഡ് മോഡലുകളും,ഇന്‍ഫ്‌ലുവന്‍സേഴ്‌സും ആയ കപ്പിള്‍സ് അജ്മല്‍ ഖാനും, ജുമാനാ ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്.

ചങ്ക്‌സ് എന്ന ചിത്രത്തിലെ ‘മേക്കാനിക്കിലെ വിശ്വാമിത്രന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ മലയാളികള്‍ക്ക് ഒമര്‍ ലുലു പരിചയപ്പെടുത്തിയ ജുബൈര്‍ മുഹമ്മദാണ് ഈ ആല്‍ബത്തിന്റെയും സംഗീതസംവിധായകന്‍. അഡാര്‍ ലൗ വഴി ആയിരം ഫോളോവേഴ്‌സില്‍ നിന്ന് ലക്ഷകണക്കിന് ഫോളോവേഴ്‌സിനെ കിട്ടിയവരാണ് പ്രിയ വാര്യര്‍,നൂറിന്‍ ശരീഫ്,റോഷന്‍ അടക്കം ഉള്ളവര്‍.

ലോകം മൊത്തം സെലിബ്രെറ്റ് ചെയ്യപ്പെട്ട ഇവരെ കൂടാതെ അനു സിതാര അടക്കം ഉള്ള ഇന്നത്തെ മൈന്‍സ്ട്രീം നായികാ നായകന്മാരെ മലയാള സിനിമക്ക് നല്‍കിയ വിശാഖ് പി.വി തന്നെയാണ് ഇവിടെയും കാസ്റ്റിംഗ് ഡയറക്ടറായി എത്തുന്നത്. ഛായാഗ്രാഹണം മുസ്തഫ അബുബക്കര്‍, ചീഫ് അസോസിയേറ്റായി അദനാന്‍ അബ്ബാസ്, അസോസിയേറ്റായി ഇഷ്റത് സൂരജ് സലീം,അസാദ് അബ്ബാസ്, ലൈന്‍ പ്രൊഡ്യൂസര്‍ ഫഹീം റഹ്മാന്‍ എന്നിവരും ആല്‍ബത്തിന്റെ ഭാഗമാവുന്നു.

അജ്മല്‍ ഖാന്‍ ആദ്യമായി നായകനായി എത്തുന്ന ഈ മ്യൂസിക് വീഡിയോ ദുബായില്‍ ആണ് പൂര്‍ണമായും ഷൂട്ട് ചെയ്തിരിക്കുന്നത്.അജ്മല്‍ ഖാന്‍,ജുമാന എന്നിവരെ കൂടാതെ സിംഗറും നടനുമായ പരീകുട്ടി പെരുമ്പാവൂര്‍, UAE യിലെ പ്രമുഖ ഇന്‍ഫ്‌ലുവന്‍സായ സാഹിദ് അഹമ്മദ് ആയിഷ അയിഷി എന്നിവരും മറ്റു വേഷങ്ങളില്‍ സ്‌ക്രീനിലെത്തുന്നു. തന്റെ ആദ്യ ബോളീവുഡ് പ്രോജക്ട് ചെയ്യുന്ന ഒമര്‍ ലുലുവില്‍ നിന്ന് അഡാര്‍ ലൗ പോലെ മറ്റൊരു ട്രെന്‍ഡ്‌സെറ്റര്‍ മ്യൂസിക് വീഡിയോ തന്നെ പ്രതീക്ഷിക്കാം.

T-seriesന് വേണ്ടി എന്റെ ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങി❤️.Need all your support & love 🙏.

Posted by Omar Lulu on Thursday, 22 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News