അനുഗ്രഹിക്കാനൊരുങ്ങി വൈദികന്‍; ഹൈ-ഫൈവ് നല്‍കി പെണ്‍കുട്ടി; ചിരിയടക്കാനാവാതെ വൈദികന്‍

അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയ വൈദികന് ഹൈ ഫൈവ് നല്‍കിയ കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം.

അമ്മയ്ക്കൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. തലയില്‍ പൂക്കള്‍ കൊണ്ടുള്ള ക്രൗണും വെള്ളയുടപ്പുമൊക്കെയിട്ട് കിടിലന്‍ ലുക്കിലാണ് കുട്ടി പള്ളിയിലെത്തിയിരിക്കുന്നത്. ഇതിനിടെ വൈദികന്‍ അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയമ്പോഴാണ് പെണ്‍കുട്ടി ഹൈ ഫൈവ് നല്‍കിയത്.

പെണ്‍കുട്ടിയുടെ നിഷ്‌കളങ്കമായ ശ്രമം കണ്ട് വൈദികനും ചിരിച്ചുപോയി. തുടര്‍ന്ന് അമ്മ കുട്ടിയുടെ കൈകളില്‍ പിടിച്ചുമാറ്റി നിര്‍ത്തുന്നതും വീഡിയോയിലുണ്ട്.

മുന്‍ ബാസ്‌കറ്റ്ബോള്‍ കളിക്കാരനായ റെക്സ് ചാപ്മാനാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News