സുമനസ്സുകളുടെ സഹായം; നടി ശരണ്യയ്ക്ക് വീടായി

വേദനകളുടെ നാളുകളില്‍ നിന്ന് ഇനി പ്രേക്ഷകരുടെ പ്രിയതാരം ശരണ്യ സന്തോഷത്തിന്റെ പടവുകള്‍ കയറുകയാണ്. അര്‍ബുദത്തില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങി വരുന്ന ശരണ്യയ്ക്കും അമ്മ ഗീതയ്ക്കും ഇനി മുതല്‍ സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.

ശരണ്യയുടെ ദുരിതം ജീവിതം കണ്ട് ലോകത്തിന്റെ പല കോണുകളില്‍ നിന്നാണ് വീടുവെയ്ക്കാനുള്ള സഹായം എത്തിയത്. തിരുവനന്തപുരം ചെമ്പഴന്തിലാണ് രണ്ട് നിലകളുള്ള വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ശരണ്യയുടെ വീടെന്ന യാഥാർത്ഥ്യത്തിന് പിന്നിൽ ചലച്ചിത്ര താരം സീമ ജി നായരുടെ പിന്തുണ കൂടിയുണ്ട്.രോഗം ബാധിച്ച ശേഷം ശരണ്യയുടെ വീടെന്ന സ്വപ്നത്തിന് ചിറക് നൽകിയതും സീമയാണ്

7 വർഷം മുമ്പ് തന്‍റെ ശരീരത്തെ കീ‍ഴടക്കിയ അർബുദം ഇപ്പോ‍ഴും വിടാതെ പിന്തുടരുന്നുണ്ട്. ജീവിതം മാറ്റിമറിച്ച അർബുദത്തിൽ നിന്ന് കൂടി കരകയറാൻ ശ്രമിക്കുകയാണ് ശരണ്യ ഇപ്പോൾ. രോഗം വേദനകൾ സമ്മാനിക്കുമ്പോ‍ഴും  അഭിനയലോകത്ത് തന്നെയാണ് ശരണ്യയുടെ മനസ്സ്. പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് കഴിവതും വേഗം മടങ്ങി വരും എന്ന് ശരണ്യക്ക് ആത്മവിശ്വാസമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News