ഹെല്‍മെറ്റ് ഇല്ലെങ്കില്‍ ഇനി ലൈസന്‍സും റദ്ദാക്കും; പിന്‍സീറ്റിലും നിര്‍ബന്ധം

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നതിനു പുറമെ ലൈസന്‍സ് റദ്ദാക്കാനും ഉത്തരവ്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ ശുപാര്‍ശ അടുത്ത മാസംമുതല്‍ നടപ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ എം ആര്‍ അജിത് കുമാര്‍ ഉത്തരവിട്ടു. ഹെല്‍മെറ്റ് ധരിക്കാത്തവരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കാനാണ് ഉത്തരവ്.

പിന്‍സീറ്റ് യാത്രക്കാരന്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈന്‍സ് റദ്ദാക്കും. റോഡ് സുരക്ഷാ ക്ലാസിനും സാമൂഹ്യസേവനത്തിനും നിയമലംഘകരെ അയക്കണമെന്നും ഉത്തരവിലുണ്ട്.

ഹെല്‍മെറ്റ് ധരിക്കാത്തതിന് 1000 രൂപയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പിഴ. സംസ്ഥാനം ഇത് 500 ആക്കി കുറച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News