മോഹന്‍ലിന്റെ മകളുടെ വിസ്മയപ്രകടനത്തില്‍ ഞെട്ടി ആരാധകര്‍

ആയോധന കലയില്‍ വിസ്മയം തീര്‍ത്ത വിസ്മയ ഇപ്പോള്‍ എഴുത്തിന്റെയും വരകളുടെയും നാടകാഭിനയത്തിന്റെയുമെല്ലാം ലോകത്താണ്. വിസ്മയ തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എഴുത്താണ് വിസ്മയയുടെ മറ്റൊരിഷ്ടം. താന്‍ എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വിസ്മയ. ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് പ്രണവ് സിനിമയിലെത്തിയെങ്കിലും വെളളിത്തിരയില്‍നിന്നും അകന്നു നില്‍ക്കാനാണ് വിസ്മയ ആഗ്രഹിച്ചത്. പൊതുചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ വളരെ അപൂര്‍വ്വമായേ കാണാറുളളൂ.

തായ്ലന്‍ഡിലാണ് ഇപ്പോള്‍ വിസ്മയയുളളത്. അവിടെ ആയോധനകല അഭ്യസിക്കുകയാണ് വിസ്മയ. ആക്ഷന്‍ രംഗങ്ങളിലെ അച്ഛന്‍ മോഹന്‍ ലാലിന്റേയും ചേട്ടന്‍ പ്രണവിന്റെയും മെയ്വഴക്കത്തിനൊപ്പം തന്നെയാണ് വിസ്മയയുടെ പ്രകടനവും എന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

View this post on Instagram

@fitkohthailand @tony_lionheartmuaythai 💥 🥊 💥🥊

A post shared by Maya Mohanlal (@mayamohanlal) on

View this post on Instagram

💥🥊 @fitkohthailand @tony_lionheartmuaythai

A post shared by Maya Mohanlal (@mayamohanlal) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News