കൊവിഡ് വാക്സിന്‍ പരീക്ഷണത്തിനിടെ മരിച്ച വ്യക്തിക്ക് വാക്സിന്‍ നല്‍കിയിരുന്നില്ലെന്ന് വിശദീകരണം

ബ്രസീലിൽ ആസ്ട്രാസെനെക വാക്സിനിന്റെ ക്ലിനിക്കൽ ട്രയലിൽ പങ്കാളിയായിരിക്കെ മരിച്ച വോളന്റിയർക്ക് വാക്സിനിന്റെ ഡോസ് നൽകിയിരുന്നില്ലെന്ന് വിഷയത്തെക്കുറിച്ച് അറിയാവുന്ന വ്യക്തി പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. തന്റെ വിവരങ്ങൾ വ്യക്തമാക്കരുതെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം വോളന്റിയറുടെ മരണം സംബന്ധിച്ച പരാമർശം നടത്തിയത്.

സന്നദ്ധപ്രവർത്തകന്റെ മരണത്തെക്കുറിച്ച് തിങ്കളാഴ്ച വിവരം ലഭിച്ചതായും ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷ വിലയിരുത്തുന്ന ഒരു അന്താരാഷ്ട്ര സമിതിയിൽ നിന്ന് ഭാഗിക റിപ്പോർട്ട് ലഭിച്ചതായും ബ്രസീലിന്റെ ആരോഗ്യ അതോറിറ്റിയായ അൻ‌വിസ അറിയിച്ചു. ക്ലിനിക്കൽ ട്രയൽ തുടരണമെന്ന് ആ സമിതി നിർദ്ദേശിച്ചതായും അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

ക്ലിനിക്കൽ ട്രയലുമായി ബന്ധപ്പെട്ട നിയമങ്ങൾ കാരണവും, അതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കേണ്ടതിനാലും വ്യക്തിഗതമായ കേസുകളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്ന് ആസ്ട്രാസെനെക പറഞ്ഞു. ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നാണ് ആസ്ട്രാസെനെക വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.വാക്സിൻ ട്രയലിനെക്കുറിച്ച് സ്വതന്ത്രമായതും ശ്രദ്ധാപൂർവ്വമുള്യളതുമായ അവലോകനം നടത്തിയെന്നും സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നുമില്ലെന്നും ഓക്സ്ഫോർഡ് സർവകലാശാലാ വാർത്താ വിനിമയ വിഭാഗം മേധാവി സ്റ്റീഫൻ റൂസ് പ്രസ്താവനയിൽ പറഞ്ഞു. ക്ലിനിക്കൽ ട്രയൽ തുടരാൻ ബ്രസീലിലെ നിരീക്ഷകർ ശുപാർശ ചെയ്തിട്ടുണ്ടെന്നും റൂസ് പറഞ്ഞു.

അതേസമയം, യുഎസിൽ വാക്സിനുകളുടെ ക്ലിനിക്കൽ ട്രയൽ ഒരു മാസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാണ്. സെപ്റ്റംബറിൽ യുകെയിൽ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കുന്നയാൾക്ക് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആഗോള തലത്തിൽ ഓക്സ്ഫോർഡ് വാക്സിനിന്റെ പരീക്ഷണം നിർത്തിവച്ചിരുന്നു. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ ഇന്ത്യ, യുകെ, ബ്രസീൽ, ജപ്പാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പരീക്ഷണം പുനരാരംഭിച്ചു. വാക്സിൻ പരീക്ഷണങ്ങളിൽ താൽക്കാലികമായ നിർത്തിവയ്ക്കലുകൾ സാധാരണമാണെങ്കിലും, യുകെയിൽ നടന്ന കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിനായി ആസ്ട്രാസെനെക്കയ്ക്കും ഓക്സ്ഫോർഡിനവും മേൽ സമ്മർദ്ദം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News