നോക്കത്തദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് നദിയ മൊയ്തു. 1984 ൽ പുറത്തിറങ്ങിയ നോക്കെത്താദൂരത്തു കണ്ണുംനട്ട് എന്നചിത്രത്തിലെ കുറുമ്പും കുസൃതിയുമായി പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത ഗേളി എന്ന കഥാപാത്രം ഇന്നും മലയാളിയുടെ നൊസ്റാൾജിയയിൽ ഒന്നാണ്.ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സെറീന എന്ന ആ പെൺകുട്ടി പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നദിയ മൊയ്ദു എന്ന നടിയായി മാറുകയായിരുന്നു.നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലേയ്ക്ക് വന്നപ്പോൾ കിട്ടിയ പേരാണ് നദിയ.അക്കാലത്ത് സറീന വഹാബ് മലയാളത്തിൽ സജീവമായിരുന്നതിനാൽ പേര് മാറ്റുകയായിരുന്നു .സംവിധായകൻ ഫാസിലിന്റെ സഹോദരൻ നാസറിന്റെ ഭാര്യയാണ് നദിയ എന്ന പേര് നിർദ്ദേശിച്ചത്. നോക്കത്താദൂരത്ത് കണ്ണുംനട്ട് തമിഴ് റീമേക്കായ പൂവേ പൂച്ചൂടവ എന്ന ചിത്രത്തിലും നദിയ തന്നെയായിരുന്നു നായിക.
മലയാളത്തിനൊപ്പം തന്നെ തമിഴിലിലും നായികയായതോടെ നദിയ തെന്നിന്ത്യയിലൊട്ടാകെ മുൻനിര നായികമാരിൽ ഒരാളായി.വളരെ കുറച്ചു മലയാളം ചിത്രങ്ങളെ ചെയ്തുവുള്ളു എങ്കിലും മലയാളത്തിലെ നല്ല നായികാ കഥാപാത്രങ്ങളാകാൻ നദിയ മൊയ്‌ദുവിന് കഴിഞ്ഞു. വന്നു കണ്ടു കീഴടക്കി,ശ്യാമ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ് .
ഒന്നിങ്ങു വന്നെങ്കിൽ എന്ന ചിത്രത്തിന്റെ ഓർമ്മയായി നടി തന്നെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
Posted by Nadiya Moidu on Thursday, August 20, 2020
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നദിയ ചിത്രങ്ങളിൽ ഒന്നാണ് ജോഷി സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ “വന്നു കണ്ടു കീഴടക്കി”.“ഖുബ്‌സൂരത്” എന്ന ഹിന്ദി സിനിമയുടെ മലയാളം റീമേക്ക് ആയിരുന്നു”വന്നു കണ്ടു കീഴടക്കി.
സിനിമയിൽ വന്നതിനു നാല് വര്ഷങ്ങള്ക്കു ശേഷം 1988 ൽ അവർ ഷിരീഷ് ഗോഡ്ബോളിനെ വിവാഹം കഴിച്ചു.1988ല്‍ വിവാഹം കഴിഞ്ഞ ശേഷവും സിനിമയില്‍ സജീവമായിരുന്ന നദിയ ആദ്യ മകളുടെ ജനനത്തോടെയാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ പത്തു വര്ഷങ്ങള്ക്കു ശേഷം എം കുമാരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ എന്ന തമിഴ് ചിത്രത്തിലൂടെ നദിയ സിനിമയിലേക്ക് തിരിച്ചെത്തിയപ്പോള്‍ മികച്ച സ്വീകരണമാണ് പ്രേക്ഷകര്‍ താരത്തിന് നല്‍കിയത്. ഊര്‍ജ്ജസ്വലതയും സ്ക്രീന്‍ പ്രസന്‍സും കൊണ്ട് എന്നും ഹൃദയം കീഴടക്കുന്ന താരമാണ് നേടിയ മൊയ്‌ദു.
രണ്ടു പെണ്മക്കൾക്കും ഭർത്താവിനുമൊപ്പം മുംബൈയിലാണ് താമസം.
ലോക്ഡൗൺ കാലത്ത് ആണ് നദിയ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.പഴയപടങ്ങൾ കുത്തിപ്പൊക്കുന്നതും,പാചകവിശേഷങ്ങൾ പങ്കുവെക്കുന്നതുമെല്ലാം ആരാധകർ ഏറ്റെടുത്തു.
ഇപ്പോൾ വീണ്ടും ഷൂട്ടിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിന്റെ പടങ്ങളും നദിയ പങ്കുവെച്ചിരുന്നു.മലയാളിയുടെ മനം കവർന്ന താരത്തിന് പിറന്നാൾ ആശംസകൾ
Get real time update about this post categories directly on your device, subscribe now.