കെഎം ഷാജി വീടിന്റെ മതിപ്പ് വില കുറച്ചു കാട്ടി; സത്യവാങ്മൂലത്തില്‍ ഏഴ് ലക്ഷം രൂപ മാത്രം, 40 ലക്ഷമെങ്കിലും വരുമെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: കൈരളി ന്യൂസ് എക്സ്ക്ലൂസീവ്.തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ കെ എം ഷാജി എം എൽ എ കണ്ണൂരിലെ വീടിന്റെ മതിപ്പ് വില കുറച്ചു കാട്ടി.

2331 സ്‌ക്വയർ ഫീറ്റൂള്ള ഇരുനില വീടിന് 7 ലക്ഷം രൂപയാണ് മതിപ്പ് വില കാണിച്ചത്.എന്നാൽ ഇ ഡി നിർദേശപ്രകാരം ചിറക്കൽ പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ 40 ലക്ഷമെങ്കിലും വില വരുമെന്നാണ് കണ്ടെത്തൽ.വിശദമായ റിപ്പോർട്ട് പഞ്ചായത്ത് എൻഫോഴ്സ്മെൻ്റിന് കൈമാറും.

കെ എം ഷാജിയുടെ ഭാര്യയുടെ പേരിൽ കണ്ണൂർ ഒറ്റതെങ്ങിലുള്ള വീടാണ് ചിറക്കൽ പഞ്ചായത്ത് അളന്ന് തിട്ടപ്പെടുത്തിയത്.ഇ ഡി നിർദേശപ്രകാരമാണ് ചിറക്കൽ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വീട്ടിലെത്തി പരിശോധന നടത്തിയത്.10.3 സെന്റ് ഭൂമിയിലുള്ള ‘ഗ്രീൻ അലയൻസ് വില്ല’യുടെ വിസ്തീർണ്ണം 2331 സ്‌ക്വയർ ഫീറ്റാണെന്ന് കണ്ടെത്തി.

2016 ലെ കമ്പോള വിലയനുസരിച്ച് ഭൂമിക്ക് ഏകദേശം 30 ലക്ഷവും വീടിന് 40 ലക്ഷവും മതിപ്പ് വില വരും.എന്നാൽ ഷാജി നൽകിയ സത്യവാങ്മൂലത്തിൽ സ്ഥലത്തിന് 10 ലക്ഷവും വീടിന് ഏഴ് ലക്ഷവുമാണ് മതിപ്പ് വില കാണിച്ചത്.

വീടിന്റെയും സ്ഥലത്തിന്റെയും മതിപ്പ് വില തിട്ടപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഇ ഡി പഞ്ചായത്തിന് നൽകിയ നിർദേശം.ജന പ്രതിനിധിക്ക് ഒരിക്കലും ചേരാത്ത വിധമുള്ള അഴിമതിയും തട്ടിപ്പുമാണ് ഷാജി നടത്തിയതെന്ന് വ്യക്തമായതായി സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു.

ഷാജിയുടെ കണ്ണൂരിലെ വീടിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഇ ഡി ചിറക്കൽ പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും.ഈ മാസം 27 ന് രേഖകളുമായി ഹാജരാകാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നൽകിയ നിർദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News