നിയമം കയ്യിലെടുക്കാന്‍ എന്ത് അധികാരം; ഭാഗ്യലക്ഷ്മിയോടും കൂട്ടരോടും ഹൈക്കോടതി

കൊച്ചി: യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 30ന് വിധി പറയുമെന്നു ഹൈക്കോടതി. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടു. നിയമം കയ്യിലെടുക്കുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു.

ട്യൂബര്‍ വിജയ് പി. നായര്‍ സ്വമേധയാ ലാപ്‌ടോപ്പും ഫോണും നല്‍കിയതാണെന്നും മോഷ്ടിച്ചതല്ലെന്നും ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. ഇതനുസരിച്ചു പൊലീസ് കേസെടുത്തു. അതിനു ശേഷമാണ് വിജയ് പി നായരുടെ പരാതി വരുന്നത്. വിജയ് പി നായര്‍ വിളിച്ചത് അനുസരിച്ചാണ് സുഹൃത്തുക്കള്‍ക്കൊപ്പം അയാള്‍ തമാമസിക്കുന്ന മുറിയില്‍ ചെന്നത്. അല്ലാതെ അതിക്രമിച്ചു കയറിയതല്ല. മുറിയില്‍ കയറിയപ്പോള്‍ വിജയ് പി നായര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അപ്പോഴാണ് ഒരു പിടിവലി നടന്നത്. പൊലീസ് ചുമത്തിയിരിക്കുന്ന മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും അഭിഭാഷകന്‍ വാദിച്ചു.

നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചോദ്യം ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താന് അധികാരമെന്നും ഒരാളെ മുറിയില്‍ കയറി ആക്രമിക്കാന്‍ ധൈര്യം ഉണ്ടെങ്കില്‍ ജയിലില്‍ പോകാന്‍ ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. നിയമം കയ്യിലെടുക്കുമ്പോള്‍ അനന്തര നടപടികള്‍ നേരിടാന്‍ തയാറാകണമെന്നും കോടതി പറഞ്ഞു. മോഷ്ടിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നിരിക്കമെന്നില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷനും ചൂണ്ടിക്കാട്ടി.

യൂട്യൂബറെ ആക്രമിച്ചെന്ന കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന , ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News