അലോഷിയെ കാണാനും സംഗീതം ആസ്വദിക്കാനും മുകേഷ് എത്തി; എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് എംഎല്‍എ

കൊല്ലം ബീച്ചിലെ വയലിന്‍ കലാകാരന്‍ അലോഷിയുടെ പുതിയ വയലിന്‍ കാണാന്‍ മുകേഷ് എംഎല്‍എ.എത്തി. അലോഷിക്ക് എല്ലാ സഹായവും എം.എല്‍.എ വാഗ്ദാനം ചെയ്തു.

വയലിന്‍ മോഷണം പോയ വാര്‍ത്ത അറിഞ്ഞ മുകേഷ്.പുതിയ വയലിന്‍ വാങ്ങി നല്‍കാന്‍ എത്തിയപ്പോഴേക്കും അലോഷിക്ക് പുതിയ വയലിന്‍ ലഭിച്ചിരുന്നു. പിന്നീട് അലോഷിയെ നേരില്‍ കാണണമെന്ന് തോന്നിയതോടെ കൊല്ലം ബീച്ചില്‍ എത്തുകയായിരുന്നു. അല്‍പ്പ നേരം അലോഷിയുമായി സംസാരിച്ച എം.എല്‍.എ.അലോഷിയുടെ വയലിന്‍ സംഗീതം ആസ്വദിച്ച ശേഷമാണ് ബീച്ചില്‍ നിന്ന് മടങ്ങിയത്. തന്നെ നേരില്‍ കാണാന്‍ എം.എല്‍.എ എത്തിയ സന്തോഷത്തിലാണ് അലോഷി.

എന്ത് ആവശ്യമുണ്ടൈങ്കിലും തന്നെ വിളിക്കണമെന്ന് പറഞ്ഞ് തന്റെ ഫോണ്‍ നമ്പര്‍ കൈമാറിയ ശേഷമാാണ് മുകേഷ് മടങ്ങിയത്. തനിക്ക് ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഇതെന്നും അലോഷി പറഞ്ഞു. തന്നെയും തന്റെ കലയെയും ഇഷ്ടപ്പെടുന്ന ഓരോരുത്തരോടും അലോഷി വീണ്ടും കടപ്പാടറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News