വാട്സാപ്പിൽ ശല്യമാകുന്നവരെ അവരറിയാതെ നമുക്ക് ഒഴിവാക്കാം.

ലോകത്ത് ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിംഗ്‌ ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സ്‌കൂൾ ഗ്രൂപ്പുകൾ,ഓഫീസ് മീറ്റിംഗുകൾ കുടുംബ മീറ്റിംഗുകൾ, പ്രാർത്ഥന പരിപാടികൾ തുടങ്ങി പലതിനും ആശ്രയം വാട്‌സ്ആപ്പ് ആണ്. ചില സമയത്ത് വാട്‌സ്ആപ്പ് ഒരു ശല്യവുമാണ്..ഓഫിസിലെ ഗ്രൂപ്പ് ,സ്‌കൂൾ സുഹൃത്തുക്കളുടെ ഗ്രൂപ്പ്,അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പ്,അയല്പക്കകാരുടെഗ്രൂപ്പ് തുടങ്ങി പല രൂപത്തിലാണ് ഗ്രൂപ്പുകൾ.ലോക് ഡൗൺ ആയതോടു കൂടി ഗ്രൂപ്പിൽ തട്ടി നടക്കാൻ വയ്യ.

ഫോർവേഡ് മെസ്സേജുകളാണ് പലപ്പോഴും ഇത്തരം ഗ്രൂപ്പിലെ ഒരു പ്രധാന പോസ്റ്റിങ്ങ്. അതുകൊണ്ട് തന്നെ പലരും പല ഗ്രൂപ്പുകളും മ്യൂട്ട് ചെയ്താണ് വച്ചിരിക്കുന്നത്. ഗ്രൂപ്പിൽ നിന്നും പുറത്തുപോയാൽ അഡ്മിനും ഗ്രൂപ്പിലുള്ള മറ്റുള്ളവർക്കും എന്ത് തോന്നും എന്നുള്ളതാണ് പലപ്പോഴും മ്യൂട്ട് അവസ്ഥയിൽ തുടരാൻ പലരെയും നിർബന്ധിക്കുന്നത്. പക്ഷെ അവിടെയും ഒരു ചെറിയ പ്രശ്നമുണ്ട് 8 മണിക്കൂർ, ഒരാഴ്ച, ഒരു വർഷം എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളിൽ മാത്രമാണ് ഇത്രയും കാലം മ്യൂട്ട് സംവിധാനം വാട്സാപ്പ് അനുവദിച്ചിരുന്നുള്ളു.

ഇനി അതിനു മാറ്റം വരികയാണ്.വാട്സാപ്പിൽ ശല്യമാകുന്നവരെ അവരറിയാതെ നമുക്ക് ഒഴിവാക്കാം.
വളരെക്കാലമായി മ്യൂട്ട് സംവിധാനത്തിൽ വാട്ട്‌സ്ആപ്പ് മാറ്റം വരുത്തും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോഴാണ് അത് സാധ്യമാകുന്നത് .ഒരിക്കൽ മ്യൂട്ട് ചെയ്താൽ ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും എങ്കിലും നിങ്ങളുടെ ഫോൺ വൈബ്രേറ്റുചെയ്യുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യില്ല. അതുകൊണ്ട് തന്നെ ശല്യപ്പെടുത്തുകയുമില്ല.

വാട്ട്‌സ്ആപ്പ് ചാറ്റുകൾ മ്യൂട്ട് ചെയ്യേണ്ടതെങ്ങനെ?

1.മ്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കുക, മുകളിലെ കുത്തനെയുള്ള മൂന്ന് കുത്തുകൾ അമർത്തുക.

2.നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ലഭിക്കും – 8 മണിക്കൂർ, 1 ആഴ്ച, എല്ലായ്പ്പോഴും.
അറിയിപ്പുകൾ നിശബ്ദമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന സമയ ദൈർഘ്യം തിരഞ്ഞെടുക്കുക.
നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് ഗ്രൂപ്പ് മ്യൂട്ട് അവസ്ഥയിലേക്ക് മാറിയിരിക്കും.

എല്ലായ്പ്പോഴും എന്ന ഓപ്‌ഷനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ ശല്യം ഒഴിവാക്കി എന്നർത്ഥം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News