ദീപിക പദുകോണ്‍ വീണ്ടും സോഷ്യല്‍മീഡിയയില്‍: ഇത്തവണ പ്രഭാസിന് വേണ്ടി

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് താരം ദീപിക പദുകോണ്‍ സോഷ്യല്‍മീഡിയയില്‍. പ്രഭാസിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് ദീപികയുടെ പോസ്റ്റ്.

ബോളിവുഡിലെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപികയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു. പിന്നാലെ നാര്‍കോട്ടിക്‌സ് വിഭാഗം ദീപികയെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദീപിക സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടു നിന്നത്. സെപ്തംബര്‍ 20നാണ് ദീപിക ഇന്‍സ്റ്റഗ്രാമില്‍ അവസാനമായി പോസ്റ്റ് ഇട്ടത്.

ജന്മദിനാശംസകള്‍ പ്രിയ പ്രഭാസ്, ആരോഗ്യവും സന്തോഷവും എന്നുമുണ്ടാകട്ടെ, നല്ലൊരു വര്‍ഷം മുന്നിലേക്ക് ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു.- പ്രഭാസിന് ജന്‍മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് ദീപിക കുറിച്ചു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രഭാസിന്റെ നായിക ദീപികയാണ്.

ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 2023 ല്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel