യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ്

പാരിസ്: ലോകത്ത് ആശങ്ക ഉയര്‍ത്തി യൂറോപ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡ് പടരുന്നു.

ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ മാത്രം നാല്‍പ്പതിനായിരം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 298 മരണങ്ങളും ഉണ്ടായി. റഷ്യ, പോളണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി.

കഴിഞ്ഞ 10 ദിവസത്തിനിടയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

രോഗത്തെ പ്രതിരോധിക്കുന്നതില്‍ അടുത്ത ഏതാനും മാസങ്ങള്‍ നിര്‍ണായകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാമനം ഗബ്രിയേസസ് വ്യക്തമാക്കി.

കൊവിഡിനെതിരായ ഫ്രാന്‍സിന്റെ പോരാട്ടം അടുത്ത വേനല്‍ക്കാലം വരെ തുടര്‍ന്നേക്കാമെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News