‘ഓര്‍മ്മപൂക്കള്‍’ മലയാളത്തിലെ അതുല്യ കലാകാരനെ അനുസ്മരിച്ച് മമ്മൂട്ടി

മാസ്റ്റർ സംവിധായകൻ ഐ വി ശശിയില്ലാത്ത മലയാള സിനിമക്ക് ഇന്ന് മൂന്ന് വർഷം തികയുന്നു, ആൾക്കൂട്ടത്തെയും കലയെയും സമന്വയിപ്പിച്ച് മലയാള സിനിമയെ ഉയരങ്ങളിലെത്തിച്ച പ്രിയ സംവിധായകന്റെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികളുമായി സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് കുറിപ്പുകള്‍ പങ്കുവച്ചിരിക്കുന്നത്.

ഓര്‍മപൂക്കള്‍ എന്ന തലക്കെട്ടോടെ ഐവി ശശിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി മലയാള സിനിമാ ലോകത്തെ അതുല്യനായ കലാകാരനെ ഓര്‍ക്കുന്നത്.

ഓർമ്മ പൂക്കൾ

Posted by Mammootty on Friday, 23 October 2020

I. V. ശശി ചേട്ടന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം! 🙏

Posted by Suresh Gopi on Saturday, 24 October 2020

I. V. ശശി ചേട്ടന്റെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പ്രണാമം! എന്നാണ് ഐവി ശശിയെ ഓര്‍ത്തുകൊണ്ട് സുരേഷ് ഗോപി പങ്കുവച്ച കുറിപ്പ്.

ഫെഫ്ക ഡയറക്ടേ‍ഴ്സ് യൂണിയനും ഐവി ശശിയുടെ കലാ ജീവിതത്തെ ഓര്‍ക്കുന്നു. ഫെഫ്ക ഫെയ്സ്ബുക്കില്‍ ഐവി ശശിയെ അനുസ്മരിച്ച് പങ്കുവച്ച കുറിപ്പ്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ സം‌വിധായകനായിരുന്നു ഇരുപ്പം വീട് ശശിധരൻ എന്ന ഐ.വി. ശശി ( I. V. Sasi, 1948 മാർച്ച് 28 – 2017 ഒക്ടോബർ 24) മലയാള സിനിമയുടെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ സംവിധായകനാണ് ഐവി ശശി. അദ്ദേഹം സൃഷ്ടിച്ച ഓരോ ചിത്രങ്ങളും അന്നോളം കണ്ട സിനിമ രീതികളേയും ചിന്തകളേയും തിരുത്തിയെഴുതുന്നയാരുന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.

കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങള്‍ കൊണ്ടുവന്ന സംവിധായകനായിരുന്നു ഐ.വി ശശി എന്ന ഹിറ്റ്മേക്കര്‍, സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമലാഹാസന്റെയും കരിയര്‍ ഗ്രാഫുയര്‍ന്നത് ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു. അന്തരിച്ച നടന്‍ ജയനെ നായകനാക്കി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ശശിയൊരുക്കി. തന്റേതായ ഒരു ശൈലിയിലും സം‌വിധായക രീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 2017 ഒക്ടോബർ 24-ന് തന്റെ 69-ആം വയസ്സിൽ ചെന്നൈയിലെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.

1968-ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണം എന്ന സിനിമയിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സം‌വിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യ സം‌വിധാനം ചെയ്ത ചലച്ചിത്രം ഉത്സവം ആണ്. പിന്നീട് വന്ന അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ ചെയ്തു.

അഭിനേത്രിയായ സീമയാണ് ഭാര്യ. ഐ വി ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെയുടെ സെറ്റിൽ വച്ചാണ് സീമയെ പരിചയപ്പെടുന്നത്. അതിനു ശേഷം ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. ഇവർക്ക് അനു, അനി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. തന്റെ മരണം വരെ കുടുംബത്തോടെ ചെന്നൈയിൽ താമസിച്ചുവന്നു.
2017 ഒക്ടോബർ 24-ന് രാവിലെ പത്തേമുക്കാലിന് ചെന്നൈയിലെ വീട്ടിൽ വച്ച് അന്തരിച്ചത്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ പോരൂരിലെ വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു.

പുരസ്കാരങ്ങൾ

1982-ൽ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിുള്ള ദേശീയ അവാർഡ്.
രണ്ടു തവണമ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്.
ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്.
ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ്.
ആറു തവണ ഫിലിംഫെയർ അവാർഡ്.
2015-ൽ ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം.
http://www.facebook.com/fefkadirectorsonline

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News