സംവിധായകൻ ഐ വി ശശിയില്ലാത്ത മലയാള സിനിമക്ക് ഇന്ന് മൂന്ന് വർഷം തികയുന്നു. 2017 ഒക്ടോബർ 24 നാണ് ഐ വി ശശി യാത്രയായത്.മലയാളിയെ വ്യത്യസ്ത ആസ്വാദന ഉയരങ്ങളിലെത്തിച്ച ഹിറ്റ്മേക്കർ കൂടിയായിരുന്നു ഐ വി ശശി.
ഐ വി ശശി എന്ന സംവിധായകന്റെ ചിത്രങ്ങൾ എല്ലാം തന്നെ മലയാളികൾ നെഞ്ചിലേറ്റിയവയായിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് മേക്കറായ ഐ വി ശശി മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. ഓരോ ചിത്രത്തിലും വിവിധ പരീക്ഷണങ്ങള്‍ കൊണ്ടുവരാൻ ഇഷ്ടപ്പെട്ട ഐ.വി ശശിയുടെ സിനിമകൾ മലയാളിക്ക് ഹരമായിരുന്നു.
ജയന്റെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കമലാഹാസന്റെയും കരിയര്‍ പടുത്തുയർത്തിയത്ത് ഐവി ശശിയുടെ സിനിമകളിലൂടെയായിരുന്നു. തന്റേതായ ശൈലിയിലും സംവിധാനരീതിയിലും അദ്ദേഹത്തിന്റെ സിനിമകൾ മലയാള സിനിമ ചരിത്രത്തിൽ വേറിട്ടു നിൽക്കുന്നു.
അഭിനേത്രിയായ സീമയാണ് ജീവിത പങ്കാളി ആയത്.സീമ എന്ന നടിയുടെ കരിയർ ഉയർത്തിയതും ഐ വി ശശി തന്നെയായിരുന്നു. രണ്ടു മക്കൾ.
ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന ഏവരുടെയും ഗുരുതുല്യനായ ഐ വി ശശിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം

Get real time update about this post categories directly on your device, subscribe now.