നിസാന്‍റെ പുതിയ തുറുപ്പ്ചീട്ട്; മാഗ്നെറ്റ് എത്തുന്നു

ഉടന്‍ തന്നെ വിപണിയില്‍ വില്‍പ്പനയ്‌ക്കെത്താനൊരുങ്ങുകയാണ് നിസാന്‍ മാഗ്നൈറ്റ്. കണ്‍സെപ്റ്റ് പതിപ്പ് അവതരിപ്പിച്ചതുമുതല്‍ വാഹനലോകം ഏറെ പ്രതീക്ഷയോടെ
കാത്തിരുന്ന മോഡലാണ് നിസാന്‍ മാഗ്നൈറ്റ്.

വാഹനവിപണിയില്‍ കടുത്ത മത്സരം നടക്കുന്ന സബ്-4 മീറ്റര്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് നിസാന്‍ മാഗ്നറ്റിനെ കമ്പനി എത്തിക്കുന്നത്.

1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍റെ കരുത്തില്‍ 71 bhp പവറും 96 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് എഎംടി ഉപയോഗിച്ച് ഇത് ജോടിയാക്കുന്നു.ഇതേ എഞ്ചിന്റെ ടര്‍ബോ പതിപ്പും നിസാന്‍ മാഗ്‌നൈറ്റില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് 99 bhp കരുത്തില്‍ 160 Nm torque വികസിപ്പിക്കും. കൂടാതെ ഇത് ഒരു സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍, X-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും.

നിസാന്‍ ഇന്റലിജന്റ് മൊബിലിറ്റി (NIM) സാങ്കേതിക സവിശേഷതകള്‍ ഉപയോഗിച്ച്, ഫ്‌ലെയര്‍ ഗാര്‍നെറ്റ് റെഡ് (ടിന്റ്-കോട്ട്) കളര്‍ ചോയ്സില്‍ ഒരു പ്രീമിയം ലുക്കിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാഹന പ്രേമികള്‍ക്കായി മോഡലിന്റെ ഏതാനും ഫീച്ചറുകള്‍ വ്യക്തമാക്കുന്ന 32 സെക്കന്‍ഡ് ദൈര്‍ഘ്യമുളള ആദ്യ പരസ്യ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിസാന്‍.

അഞ്ച് മോണോടോണ്‍, നാല് ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളിലായി ഒമ്പത് ബോഡി കളറുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.എല്‍ഇഡി ലൈറ്റ്സെബര്‍-സ്‌റ്റൈല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള സ്ലീക്ക് എല്‍ഇഡി ബൈ-പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ എന്നിവ വാഹനത്തിന്റെ സൗന്ദര്യം എടുത്തു കാണിക്കുന്നു.

മുന്നിലെ ഗ്രില്‍ ആരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. 205 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 50 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള റൂഫ് റെയിലുകള്‍, സ്‌ക്വയര്‍ വീല്‍ ആര്‍ച്ചുകള്‍, ഫ്രണ്ട്, റിയര്‍ സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ബോഡിസൈഡ് ക്ലാഡിംഗ്, ഡയമണ്ട് കട്ട് അലോയ്കള്‍, 16 ഇഞ്ച് വീലുകള്‍ എന്നിവയൊക്കെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

നിസാന്‍ മാഗ്നൈറ്റിന്റെ മറ്റൊരു പ്രധാന സവിശേഷതയായി നിര്‍മാതാക്കള്‍ പരിചയപ്പെടുത്തുന്നത് ഏത് ഇടുങ്ങിയ സ്ഥലങ്ങളിലും വാഹനം എളുപ്പത്തില്‍ പാര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന 360 ഡിഗ്രി ക്യാമറയാണ് . ഈ സെഗ്മെന്റില്‍ ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ആദ്യത്തെ കോംപാക്ട് എസ്‌യുവി കൂടിയായിരിക്കും ഇ മോഡല്‍.

വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉള്‍പ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവികൂടിയാണ് നിസാന്‍ മാഗ്നൈറ്റ്. വില സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ഏകദേശം 5.5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News