അവധിക്കാലം അവസാനിച്ചുവെന്ന് തിരിച്ചറിയുമ്പോള്‍; ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ച് ഭാവന

മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും കന്നഡ സിനിമയില്‍ തിരക്കുള്ള താരമാണ് ഇപ്പോള്‍ ഭാവന. ഇപ്പോഴിതാ കൊവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ടിവന്ന നിര്‍ബന്ധിത ഇടവേളയ്ക്കുശേഷം ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സന്തോഷം ഇന്‍സ്റ്റഗ്രാം വ‍ഴി പങ്കുവെക്കുകയാണ് ഭാവന.

View this post on Instagram

When you realise your vacation is over !!! #BacktoGrind #ShootMode🎬

A post shared by Mrs June6 🧚🏻‍♀️ (@bhavzmenon) on

എന്നാല്‍ ഏത് സിനിമയുടെ ചിത്രീകരണമാണ് ഇതെന്ന് ഭാവന വ്യക്തമാക്കിയിട്ടില്ല.’അവധിക്കാലം അവസാനിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍’ എന്ന വാചകത്തിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. ആശംസകളുമായി എത്തിയ ആരാധകര്‍ക്കൊപ്പം നടന്‍ മാധവനും ഭാവനയോട് കുശലം ചോദിച്ച് എത്തി.

എവിടെയാണ് ചിത്രീകരണം എന്നായിരുന്നു മാധവന്‍റെ ചോദ്യം.ചോദ്യത്തിന് ഭാവന മറുപടിയും നല്‍കിയിട്ടുണ്ട്. ഭാവന നായികയാവുന്ന ‘ഭജറംഗി 2’ എന്ന സിനിമയുടെ ടീസര്‍ നേരത്തെ പുറത്തെത്തിയത് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News