ആര്‍മി കാന്റീനുകളില്‍ വിദേശമദ്യം നിരോധിക്കാനൊരുങ്ങി കേന്ദ്രം

ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യ 4,000 സൈനിക ഷോപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

രാജ്യത്തെ സൈനിക കാന്റീനുകള്‍ മദ്യം, ഇലക്ട്രോണിക്‌സ്, മറ്റ് വസ്തുക്കള്‍ എന്നിവ സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുറഞ്ഞ വിലയ്ക്ക് വില്‍ക്കാറുണ്ട്. 2 ബില്യണ്‍ ഡോളറിലധികം വാര്‍ഷിക വില്‍പ്പനയുള്ള അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നാണ്.

ഒക്ടോബര്‍ 19ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് വിദേശത്ത് നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തണമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഏതൊക്കെ ഉല്‍പ്പന്നങ്ങളാണ് നിരോധിക്കേണ്ടതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, ഇറക്കുമതി ചെയ്യുന്ന മദ്യം പട്ടികയില്‍ ഉള്‍പ്പെടുമെന്ന് വ്യവസായ വൃത്തങ്ങള്‍ അറിയിച്ചു. മിലിറ്ററി ക്യാന്റീനുകളില്‍ വലിയ സ്വീകാര്യതയുണ്ടായിരുന്ന പഹ്നോ, ഡിയാജിയോ എന്നീ വിദേശമദ്യ ബ്രാന്‍ഡുകള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News