‘എത്രയും പെട്ടെന്ന് സുഖമായി വരൂ’ എന്ന് ബോളിവുഡ്; നന്ദി അറിയിച്ച് കപില്‍ ദേവ്

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ക‍ഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കപിൽ ദേവിന് രോഗശാന്തി നേർന്ന് ബോളിവുഡ് താരങ്ങൾ. ഷാരൂഖ് ഖാൻ, രൺവീർ സിങ് റിച്ച ഛദ്ദ തുടങ്ങിയവരാണ് കപിൽ ദേവിന്റെ പെട്ടെന്നുള്ള​ തിരിച്ചുവരവിനായി ആശംസിച്ചത്.

ഡൽഹിയിലെ സുന്ദർ നഗർ പ്രദേശത്ത് താമസിക്കുന്ന കപിൽ ദേവിനെ നെഞ്ചുവേദനയെത്തുടർന്ന് വ്യാഴാഴ്ച ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ‌്യൂട്ട് അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

” എത്രയും പെട്ടെന്ന് സുഖമായി വരൂ പാജി. നിങ്ങളുടെ ബാറ്റിങ്ങിന്റേയും ബോളിങ്ങിന്റേയും അത്രയും വേഗത്തിൽ രോഗശാന്തി നേരുന്നു” എന്നാണ് ഷാരൂഖ് ഖാൻ കുറിച്ചത്.

”എന്റെ ഏറ്റവും പ്രധാനിയായ മനുഷ്യന് പെട്ടെന്നുള്ള രോഗശാന്തി നേരുന്നു” എന്നാണ് രൺവീർ സിങ് ആശംസിച്ചത്. പെട്ടെന്ന് സുഖം പ്രാപിക്കൂ സർ എന്ന് റിച്ച ഛദ്ദയും പറഞ്ഞു.

തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്ത ഒരു ഹ്രസ്വ പ്രസ്താവനയിൽ ദേവ് തന്റെ കുടുംബത്തിന് നൽകിയ പരിഗണനയ്ക്കും പിന്തുണയ്ക്കും നന്ദി അറിയിച്ചു. “എല്ലാ സ്നേഹത്തിനും പരിഗണനയ്ക്കും നന്ദി. നിങ്ങളുടെ ആശംസകൾ എന്നെ അമ്പരപ്പിച്ചു. ഞാൻ വീണ്ടെടുക്കലിന്റെ പാതയിലാണ്,” പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് കപിൽ ദേവ്. 1983 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ കിരീടം ചൂടുമ്പോൾ കപിൽ ദേവ് ആയിരുന്നു നായകൻ.

ഇന്ത്യയ്‌ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന നായകനെന്ന വിശേഷണം കപിലിന് സ്വന്തം. 1983 ൽ വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ ആദ്യ ലോകകപ്പ് സ്വന്തമാക്കിയത്. ക്രിക്കറ്റിൽനിന്ന് വിരമിച്ച ശേഷവും കമന്ററി രംഗത്ത് സജീവമാണ് കപിൽ ദേവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News