കൂട്ട കോപ്പിയടിയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കി

കൂട്ട കോപ്പിയടിയെ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാല പരീക്ഷ റദ്ദാക്കി. ബി.ടെക് മൂന്നാം സെമസ്റ്റര്‍ കണക്ക് പരീക്ഷയാണ് റദ്ദാക്കിയത്. അഞ്ച് കോളേജുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. വാട്‌സ് ആപ്പ് മുഖേനയായിരുന്നു കോപ്പിയടി. സൈബര്‍ പൊലീസില്‍ കെ.ടി.യു പരാതി നല്‍കും.

കഴിഞ്ഞ ദിവസം നടന്ന മൂന്നാം സെമസ്റ്റര്‍ ലീനിയര്‍ അള്‍ജിബ്ര ആന്റ് കോംപ്‌ളക്‌സ് അനാലിസിസ് എന്ന പരീക്ഷയാണ് സാങ്കേതിക സര്‍വകലാശാല ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കിയത്. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളില്‍ രഹസ്യമായി ഫോണ്‍ കൊണ്ടുവന്ന് ചോദ്യപേപ്പറുകളുടെ ഫോട്ടോ എടുക്കുകയും വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തതായും പരീക്ഷാ കണ്‍ട്രോളര്‍ കണ്ടെത്തി.

ഇതേ ഗ്രൂപ്പുകളില്‍ തന്നെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ലഭിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ പരീക്ഷകളില്‍ ശാരീരിക അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവില്‍ ഇന്‍വിജിലേറ്ററുടെ കണ്ണ് വെട്ടിച്ചാണ് കോപ്പിയടിച്ചത്. ക്രമക്കേട് നടത്തിയ നിരവധി വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊബൈല്‍ ഫോണുകളും മറ്റ് ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തു.

ക്രമക്കേട് നടന്ന 5 കോളേജുകളിലെയും പ്രിന്‍സിപ്പള്‍മാരോട് കെ ടി യു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കാനാണ് സാങ്കേതിക സര്‍വകലാശാലയുടെ തീരുമാനം. കെ ടി യുവിന് കീഴിലെ കോളേജ് പ്രിന്‍സിപ്പല്‍, പരീക്ഷാ ചീഫ് സുപ്രണ്ടുമാര്‍ എന്നിവരുടെ അടിയന്തരയോഗവും വൈസ് ചാന്‍സലര്‍ വിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News