വാളയാർ വിഷമദ്യ ദുരന്തം; കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാ‍‍വ്; അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎം

വാളയാർ വിഷമദ്യ ദുരന്തത്തിൽ കോളനിയിലേക്ക് മദ്യമെത്തിച്ചത് കോൺഗ്രസ് നേതാവെന്ന് സി പി ഐ എം. പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഗിരീഷാണ് മദ്യമെത്തിച്ചതെന്നാണ് ആരോപണം. ഗിരീഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സി പി ഐ എമ്മിൻ്റെ പ്രതിഷേധം.

വാളയാർ ചെല്ലങ്കാവ് അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്നാണ് സി പി ഐ എമ്മിൻ്റെ ആരോപണം. കോളനിയിൽ മദ്യമെത്തിച്ചത് പ്രദേശവാസിയും പുതുശ്ശേരി കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഗിരീഷാണ്. ഗിരീഷിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കെ വി വിജയദാസ് എം എൽ എ പറഞ്ഞു.

ദുരന്തത്തിൽ മരണമടഞ്ഞ ശിവനാണ് കോളനിയിലുള്ളവർക്ക് മദ്യം നൽകിയത്. ശിവൻ കോൺഗ്രസ് പ്രവർത്തകനാണ്. എന്നാൽ കോളനിയിലേക്ക് മദ്യമെത്തിച്ചത് ഗിരീഷാണോയെന്നറിയില്ലെന്ന് ഊര് മൂപ്പൻ വിശ്വനാഥൻ പറഞ്ഞു.

ദുരന്തത്തിന് പിന്നാലെ കോളനിയിലേക്ക് മദ്യമെത്തിച്ചതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണമുയർന്നിരുന്നു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News