നയന്‍സിന്‍റെ മുക്കുത്തി അമ്മനും കീര്‍ത്തിയുടെ മിസ് ഇന്ത്യയും ഒടിടി റിലീസിന്; പിന്നാലെ കാജലും തമന്നയും

ലേഡി സൂപ്പര്‍താരം നയന്‍താര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം മുക്കുത്തി അമ്മന്‍ ഒടിടി റിലീസിനെത്തുന്നു.
ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദീപാവലിക്കാണ് ചിത്രം റിലീസ് ചെയ്യുന്നത്.

നയന്‍താര ചിത്രം കൂടാതെ തെന്നിന്ത്യയില്‍ നിന്നുള്ള ഒരു ചിത്രങ്ങളാണ് ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും നെറ്റ്ഫ്ലിക്സിലുമായ. റിലീസിനൊരുങ്ങുന്നത്. കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവരുടെ ആദ്യ വെബ്‌സീരീസുകളും കീർത്തി സുരേഷിന്‍റെ മിസ് ഇന്ത്യ’യും ഒടിടി റിലീസിനൊരുങ്ങുകയാണ്.

കാജല്‍ അഗര്‍വാള്‍, തമന്ന ഭാട്ടിയ എന്നിവരുടെ ആദ്യ വെബ്‌സീരീസുകള്‍ ഹോട്‌സ്റ്റാറിലാണ് എത്തുന്നത്.

പെൻഗ്വിൻ എന്ന തമിഴ് ചിത്രത്തിനുശേഷം കീർത്തി സുരേഷ് മുഖ്യവേഷത്തിലെത്തുന്ന തെലുങ്കുചിത്രം ‘മിസ് ഇന്ത്യ’ നവംബർ 4-ന് നെറ്റ്ഫ്ളിക്സിലാണ് എത്തുന്നത്.

കാജല്‍ അഗര്‍വാളിന്റെ ലൈവ് ടെലികാസ്റ്റ് എന്ന വെബ്‌സീരീസാണ് റിലീസിനൊരുങ്ങുന്നത്. വെങ്കട് പ്രഭുവാണ് സീരീസ് നിര്‍മ്മിക്കുന്നത്.

നടി തമന്നയുടെ വെബ് സീരീസും ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യും. നവംബര്‍ സ്റ്റോറി എന്ന വെബ് സീരീസുമായാണ് തമന്ന എത്തുന്നത്.
ഇന്ദിര സുബ്രമണ്യം ആണ് നവംബര്‍ സ്റ്റോറിയുടെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്. ത്രില്ലര്‍ സ്വഭാവത്തിലുള്ള സീരിസാണിത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രൊജക്ടാണിതെന്നാണ് തമന്ന പറയുന്നത്.

ഇതിനു പുറമെ സത്യരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മിസ്റ്റര്‍ പെര്‍ഫെക്ടും കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ട്രിപ്പിള്‍ എന്ന സീരീസും ഡിസ്‌നി പ്ലസ് ഹോട്‌സ് സ്റ്റാറിലെത്തും. ഈ സീരീസുകളുടെയൊന്നും റിലീസ് ഡേറ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here