അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്

മലയാളികളുടെ  പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്.

നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ദോശ,ഇഡ്ഡലി,പുട്ട് ,ഇടിയപ്പം,അപ്പം ഇങ്ങനെ അരിയാഹാരം വലിയൊരു ശീലമാണ്.അതുകൊണ്ടു തന്നെ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് അത് കാരണമാകും എന്ന് ആരോഗ്യ വിദഗ്ധർ പൊതുവായി പറയാറുമുണ്ട്.പുട്ടും പയറും  അല്ലെങ്കിൽ പുട്ടും കടലയുമൊക്കെ ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന നമ്മളോട് പൊതുജനാരോഗ്യ വിദഗ്ധൻ ഡോ ബി ഇക്ബാൽ പറയുന്ന കാര്യം സിംപിളാണ്. പക്ഷെ റിസൾട് വളരെ സ്ട്രോങ്ങ് ആയിരിക്കും.

“നമ്മുടെ ഭക്ഷശീലങ്ങളിലുള്ള ഒരു പ്രധാന പ്രശ്നം കാർബോഹൈഡ്രേറ്റിന് (അന്നജം) അതായത് അരിയാഹാരങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു എന്നതാണ്. ഉച്ചക്ക് ചോറ് പലപ്പോഴും ഒരു ചെറുകൂനയായിട്ടാണ് കഴിക്കുക. വിവാഹ സദ്യകളിൽ ചോറ് ഒരു കൂമ്പാരമായി മാറാറുണ്ട്. അന്നജം ശരീരത്തിന് തീർച്ചയായും അവശ്യമാണ്. അതേപോലെ മാംസ്യവും (പ്രോട്ടീൻ) കൊഴുപ്പും (ഫാറ്റ്) വേണ്ടവയാണ്. നമ്മൾ പൊതുവേ അമിതമായി കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്. ഊർജ്ജാവശ്യത്തിനുള്ള കാർബോഹൈഡ്രേറ്റ് ശരീരം സ്വീകരിച്ച് കഴിഞ്ഞാൽ ബാക്കിവരുന്നത് കൊഴുപ്പാക്കി മാറ്റി പ്രധാനമായും വയറിലേക്ക് അടിയുന്നു. അതുകൊണ്ടാണ് കുടവയറുള്ളവർ കൂടുതലായി കാണുന്നത് ഇങ്ങനെ അടിഞ്ഞു കൂടുന്ന കൊഴുപ്പാണ് പിന്നീട് ഹൃദയാഘാതത്തിനും മറ്റും കാരണമാവുന്നത്. അത് കൊണ്ട് കാർബോഹൈർഡ്രേറ്റ് കഴിവതും കുറച്ച് ഭക്ഷണത്തിൽ മാംസ്യത്തിന്റെ അളവ് കൂട്ടാൻ ശ്രമിക്കേണ്ടതാണ്. പുട്ടിനോടൊപ്പം കഴിക്കാറുള്ള കടല മാംസ്യത്തിന്റെ ചെലവ് കുറഞ്ഞ മികച്ച സ്രോതസ്സാണ്. അത് കൊണ്ട് പുട്ടിനേക്കാൽ മാംസ്യം അടങ്ങിയ കടല കൂടുതൽ കഴിക്കുക.അതേ പുട്ടും കടലയുടെയും സ്ഥാനത്ത് കടലയും പുട്ടുമാവട്ടെ നമ്മുടെ പ്രഭാതഭക്ഷണം”

മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാതഭക്ഷണമായ “പുട്ടും കടലയും“ ആരോഗ്യകാരണങ്ങളാൽ “കടലയും പുട്ടുമായി“ മാറ്റേണ്ടതാണ്.

നമ്മുടെ…

Posted by Ekbal Bappukunju on Saturday, October 24, 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News