മുൻ മന്ത്രി പികെ.കെ.ബാവയുടെ ഗൺമാൻ കൈകൂലികേസിൽ വിജിലൻസ് പിടിയിലായി.
കൊല്ലം ശക്തികുളങര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ സലീമാണ് കരുനാഗപ്പള്ളിയിൽ 25000 രൂപ കൈകൂലി വാങുന്നതിനിടയിൽ പിടിയിലായത്.
വർക്കല സ്വദേശി ഫൈസൽ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾ വിജിലൻസിന്റെ വലയിൽ കുടുങിയത്.
ഭാര്യയുമായുള്ള പ്രശ്നത്തിൽ ചവറ പോലീസ് റജിസ്ടർ ചെയ്ത കേസിൽ പ്രതിയായ ഫൈസലിനെ സഹായിക്കാനാണ് ഗ്രേഡ് എസ്.ഐ സലീം കൈക്കൂലി ആവശ്യപെട്ടത്.
വിജിലൻസ് ഡിവൈഎസ്പി അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Get real time update about this post categories directly on your device, subscribe now.