
എല്ലാവരെയും അലട്ടുന്ന ഒന്നാണ് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ.പല പ്രശ്‌നങ്ങളും ഇല്ലാതാക്കാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന കാര്യം നമ്മൾ മറന്നുപോകുകയാണ് പതിവ് . മുഖം വൃത്തിയാക്കുമ്പോൾ പലപ്പോഴും കഴുത്ത് വൃത്തിയാക്കാന്‍ പലരും മറന്നു പോവുന്നു. മുഖം വളരെ വൃത്തിയായി കഴുകുമ്പോൾ ഒരിക്കലും കഴുത്തിനെ അവഗണിക്കരുത്. പൊടിയും അഴുക്കും ഇല്ലാതെ കഴുത്തിലെയും ചർമം വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്.പലരിലും പ്രായമാകുന്നതോടെ കഴുത്തിലെ ചര്‍മ്മത്തില്‍ കറുപ്പ് നിറം വര്‍ദ്ധിക്കുന്നുതായി കാണാറില്ലേ . ഇത് പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കുന്നതാണ്.
പ്രമേഹ രോഗികളില്‍ ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നതാണ്. അതുപോലെ പല മരുന്നുകളുടെ പാർശ്വഫലം ആവാം,ചില രോഗാവസ്ഥകൾ ആവാം.ചില കട്ടിയുള്ള ആഭരണങ്ങളോ തുണിയോ സ്ഥിരമായി ഉരസുന്നത്തിന്റെ ഫലം ആകാം.അമിത വണ്ണവുമാകാം.ഇത്തരത്തിൽ പല കാരണങ്ങളാൽ കഴുത്തിൽ കറുപ്പ് വരാം .
കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകൾ പരീക്ഷിക്കാം.നമ്മുടെ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങളാണ് പരിചയപ്പെടുത്തുന്നത് .പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാവുന്നതാണ്. ചര്‍മ്മത്തിന് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ലാതെ തന്നെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
1 .പാചകത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ് ഉരുളക്കിഴങ്ങ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. അതുപോലെ തന്നെയാണ് സൗന്ദര്യത്തിനും. ഉരുളക്കിഴങ്ങ് മിക്സിയില്‍ അടിച്ച് അതിന്റെ നീരെടുത്ത് അത് കഴുത്തിനു ചുറ്റും 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ വ്യത്യാസം ഉണ്ടാകും,
2 .ഒരു ഉരുളക്കിഴങ്ങെടുത്തു നന്നായി മിക്സിയിലിട്ട് ജ്യൂസ് ആക്കി എടുക്കുക
അതിലേക്കു 1/2 സ്പൂൺ സോഡപ്പൊസി മിക്സ് ചെയ്ത് പഞ്ഞിയിൽ മുക്കി കഴുത്തിൽ വെക്കുക.അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയാം.
3 .അരിപ്പൊടി,വാളൻപുളി,തൈര് ഇവ മൂന്നും കൂടെ മിക്സ് ചെയ്ത് കഴുത്തിൽ പുരട്ടുക.20 മിനിറ്റ് കഴിഞ്ഞാൽ നന്നായി മസാജ് ചെയ്യാം.വൃത്തിയായി കഴുകിയ ശേഷം മോയിസ്ചറൈസിംഗ് ക്രീം പുരട്ടികൊടുക്കുക.
3) മഞ്ഞൾ,പുളിച്ചതൈര്,നാരങ്ങാനീര്,റാഗി എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കുക.ഇത് കഴുത്തിൽ പുരട്ടിക്കൊടുക്കുക.ഉണങ്ങുമ്പോൾ കഴുകി കളയാം.
ഇതെല്ലം ആഴ്ചയിൽ ഒന്ന് എന്ന ക്രമത്തിൽ കുറച്ചുനാൾ ചെയ്യണം.
സപ്ന.എം
ചെമ്പരത്തി ആയുർവേദിക് വെൽനെസ്സ് ആൻഡ് ബ്യൂട്ടി സ്പാ സലൂൺ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here