മീശയുള്ള പെണ്‍കുട്ടിയുടെ ആരും പറയാത്ത കഥ; ‘മീശമീനാക്ഷി’ ശ്രദ്ധേയമാവുന്നു

ദിവാകൃഷ്ണ വി.ജെ സംവിധാനം ചെയ്ത ‘മീശമീനാക്ഷി’ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. റിലീസ് ആയി അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്ട് ലക്ഷത്തോളം പേരാണ് യൂടൂബില്‍ ചിത്രം കണ്ടത്. മീശയുള്ള ഒരു പെണ്കുട്ടിയുടെ ആരും പറയാത്ത കഥ എന്ന നിലയിലാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. കൂടാതെ എം.ജി ശ്രീകുമാര്‍, ഹരിശങ്കര്‍ കെ.എസ് എന്നിവര്‍ പാടിയ പാട്ടുകളും പ്രേക്ഷകരുടെ മനം കവരുന്നു. എം.ജി ശ്രീകുമാര്‍ പാടിയ ‘അടി പൂക്കുറ്റി’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ നേരത്തെ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

സംവിധായകന്‍ തന്നെ തിരക്കഥയുമൊരുക്കിയിരിക്കുന്ന മീശ മീനാക്ഷിയുടെ കഥ ഒരു പ്രത്യേക കാരണത്താല്‍ അനിയന്ത്രിതമായി മീശ വളരുന്ന ഒരു പെണ്‍കുട്ടിയുടെയും അവളെ ഇഷ്ട്ടപെടുന്ന സഹപാഠിയുടെയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സഞ്ചരിക്കുന്നത്.

മൃണാളിനി സൂസന്‍ ജോര്‍ജ് , അലോന ജോണ്‍സന്‍ എന്നിവര്‍ മീശ മീനാക്ഷിയുടെ വ്യത്യസ്ത കാലഘട്ടങ്ങള്‍ അഭിനയിച്ചിരിക്കുന്നു. പ്രശാന്ത് മോഹന്‍ ,ജിബിന്‍ ജി നായര്‍ , നിരഞ്ജന്‍ രാജ്, മഞ്ജിമ മോഹന്‍, സുനില്‍ മേലേപ്പുറം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാര്‍ വരികളെഴുതിയ ചിത്രത്തിലെ പാട്ടുകള്‍ക്ക് പ്രശാന്ത് മോഹന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

അഭിജിത്ത് കൃഷ്ണകുമാര്‍,കൃഷ്ണദത്ത് നമ്പൂതിരി എന്നിവരാണ് മീശ മീനാക്ഷിയ്ക്ക് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൈലാഷ് എസ് ഭവന്‍ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു. അഖില്‍ അനില്‍കുമാറാണ് മീശ മീനാക്ഷിയുടെ സൗണ്ട് ഡിസൈനിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. സുജിത്ത് പറവൂര്‍, ബിബിന്‍ കൂടല്ലൂര്‍ എന്നിവര്‍ മേക്ക് അപ്പും, സ്റ്റണ്ട് ജിത്തു എസ് എസ് ഉം , സ്റ്റില്‍സ് മേഘുല്‍ ദാസും , പബ്ലിസിറ്റി ഡിസൈന്‍സ് ശ്യാം സി ഷാജിയും വിവേക് ആനന്ദുമാണ്. പ്രോമോ കട്ട് അശ്വന്ത് എസ് ബിജു.

ഡി.ഐ കളറിസ്റ്റ് ബിലാല്‍ റഷീദ്. അസ്സോസിയേറ്റ് ഡയറക്ടേഴ്‌സ് ജെസ്വിന്‍ ജോസഫ് , ദീപക് രാജ്. ക്രിയേറ്റിവ് കോണ്‍ട്രിബിയൂട്ടേഴ്‌സ് ശരത് രമേശ് , സച്ചിന്‍ എസ് പ്രഭു. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് വിഷ്ണു സായ് , ആകാശ് ജെ എസ് , മേഘുല്‍ ദാസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here