പിടി തോമസ് എംഎല്‍എയുടെ കളളപ്പണമിടപാടില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എംഎല്‍എയുടെ ഭൂമാഫിയ ബന്ധത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. കുടികിടപ്പവകാശമുളള രാജീവിന്‍റെ കുടുംബത്തിന്എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.
പാവപ്പെട്ട കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ ഭൂമാഫിയ സംഘത്തിന് വേണ്ടി എത്തിയ പി ടി തോമസ് എംഎല്‍എയെ വിശുദ്ധനായി പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കളളപ്പണമിടപാട് പുറത്തുവന്നതോടെ പി ടി തോമസിന്‍റെ കപടമുഖം പുറത്തുവന്നു. പിടിക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണം.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. പി ടി തോമസിന്‍റെ രാജി ആവശ്യപ്പെട്ട് തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയവിശദീകരണ യോഗം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂമാഫിയയുടെ കളളപ്പണം വെളുപ്പിക്കാനായി പാവപ്പെട്ട കുടുംബത്തെ കുടിയിറക്കാനാണ് പി ടി തോമസ് എംഎല്‍എ ശ്രമിച്ചത്. കുടികിടപ്പവകാശമുളള രാജീവിന്‍റെ കുടുംബത്തിന് എല്ലാവിധ സംരക്ഷണവും ഉറപ്പാക്കുമെന്ന് കോടിയേരി പറഞ്ഞു.
വൈറ്റില ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കനാട്‍,. ഇടപ്പളളി, പാലാരിവട്ടം, വൈറ്റില, കടവന്ത്ര ജംഗ്ഷനുകളിലാണ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ നേതൃത്വം നല്‍കി.
Get real time update about this post categories directly on your device, subscribe now.