‘നേതാവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ നേതാവിന്റെ ബന്ധു അതുമില്ലെങ്കിൽ നേതാവിന്റെ കോഴി’; കോണ്‍ഗ്രസ് നേതാക്കളോട് കെ.എസ്.യു

വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കൊല്ലം ഡിസിസി പ്രസിഡന്റിന് കത്ത് നൽകി. നേതാവ് അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ നേതാവിന്റെ ബന്ധു അതുമില്ലെങ്കിൽ നേതാവിന്റെ കോഴി ഈ രീതിയിലാണ് പഞ്ചായത്ത് വാർഡ് മുതൽ ജില്ലാ പഞ്ചായത്ത് വരെയുള്ള സീറ്റ് വിഭജന ചർച്ച മുന്നോട്ടു പോകുന്നതെങ്കിൽ കെ.എസ്.യു സ്വന്തം സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുമെന്നും കത്തിൽ ഭീഷണിയുണ്ട്.

കൊല്ലം ഡിസിസിയിൽ കെ.എസ്.യു യോഗം ചേർന്ന് തയാറാക്കിയ പ്രമേയത്തിലും കോൺഗ്രസ് നേതൃത്വത്തിന് വ്യക്തമായ മുന്നറിയിപ്പുണ്ട്. താൻ അല്ലെങ്കിൽ ഭാര്യ അല്ലെങ്കിൽ തന്റെ ബന്ധു അതുമില്ലെങ്കിൽ തന്റെ കോഴി ഈ രീതിയിലാണ് വാർഡ് മുതൽ ജില്ലാ പഞ്ചായത്ത് ഉള്ള ജില്ലയിലെ സീറ്റ് വിഭജന ചർച്ച മുന്നോട്ടു പോകുന്നതെന്ന് കെ.എസ്.യു.കുറ്റപ്പെടുത്തി.

നേതാക്കന്മാരോട് കെ.എസ്.യുവിന്റെ ചോദ്യം: നിങ്ങളുടെയൊക്കെവീടുകളിൽ കുടുംബാംഗങ്ങളും മക്കളും കഴിഞ്ഞ കാലങ്ങളിൽ സമരരംഗത്തിറങ്ങിയോ? ഇത് പരിശോധിച്ചശേഷം മതി നിങ്ങളുടെ കുടുംബസ്നേഹം നോക്കിയുള്ള സീറ്റ് വിഭജനം എന്ന് കെ.എസ.യു ആവർത്തിച്ച് ഓർമിപ്പിക്കുന്നു.

നാലര വർഷത്തെ അജ്ഞാത വാസത്തിനുശേഷം ആഡംബര വാഹനങ്ങളിൽ മൂവർണക്കൊടികൾ പ്രദർശിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് വാങ്ങാൻ ശ്രമിക്കുന്ന മാന്യന്മാരെ നേതൃത്വം ഇടപെട്ട് വിലക്കിയില്ലായെങ്കിൽ അവരുടെ പേര് കെഎസ്.യു.വെളിപ്പെടുത്തും.

യൂത്ത് കോൺഗ്രസ് കെ.എസ്.യു നേതാക്കന്മാരെയും പ്രവർത്തകരെയും പടിക്കുപുറത്ത് നിർത്തി നടക്കുന്ന സീറ്റ് വിഭജന ചർച്ചകൾ അവസാനിപ്പിക്കുവാൻ ഡിസിസി നേതൃത്വം തയാറാകാത്തപക്ഷം ജനസ്വീകാര്യതയുള്ള യുവജന നേതാക്കന്മാരുടെ പട്ടിക തയ്യാറാക്കി സ്ഥാനാർഥികളെ കെ.എസ്.യു. നിശ്ചയിക്കുമെന്നാണ് ഭീഷണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News