കനത്ത മഴയെ തുടർന്ന് ബംഗളൂരു നഗരത്തിലെ വിവിധ ഇടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വിവിധയിടങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോയി. വെള്ളപ്പൊക്കത്തെ തുടർന്ന് നഗരത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോള്‍ കൂട്ടത്തില്‍ ഒരു വീഡിയോ വെെറലാകുകയാണ്.
15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കുന്ന യുവാവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. യുവാവ് കുഞ്ഞിനെ രക്ഷിക്കുന്ന വിഡിയോ സൈബർ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
#Karnataka | On camera, men save babies as heavy rain floods streets
@CMofKarnataka @NizzamSarkar@rubusmubu pic.twitter.com/ES0hCZ585K— Maheboob Bagwan (@BagwanMaheboob1) October 24, 2020
വെള്ളം കയറിയ ഒരു വീട്ടിൽനിന്നും രാണ്ടാഴ്ച്ച മാത്രം പ്രായമുള്ള കുഞ്ഞിനെ കയ്യിൽ ഉയർത്തിപ്പിടിച്ച് എതിർവശത്തുള്ള വീടിന്റെ രണ്ടാം നിലയിലുള്ളവരുടെ കൈയ്യിലേക്ക് കൊടുക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
നഗരത്തിൽ ഇന്നും കനത്ത മഴ തുടരുമെന്നാണ് കേന്ദ കാലാവസ്ഥ വകുപ്പിന്റ മുന്നറിയിപ്പിൽ പറയുന്നത്.
Get real time update about this post categories directly on your device, subscribe now.