കൊവിഡ് കാലത്തെ കളമശേരി മെഡിക്കല്‍ കോളേജിലെ പ്രതിഷേധ സമരങ്ങള്‍ യുഡിഎഫ് ഗൂഢാലോചന; സിപിഐഎം

കളമശേരി മെഡിക്കല്‍ കോളേജില്‍ നടത്തുന്ന പ്രതിഷേധങ്ങളും സമരങ്ങളും യുഡിഎഫ് ഗൂഢാലോചനയെന്ന് സിപിഐഎം. സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകരെ അപഹസിക്കുകയാണ് യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. കൊവിഡ് കാലത്ത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ആരോപിച്ചു.

മാസങ്ങളായി മികച്ച കോവിഡ് ചികിത്സ നല്‍കുന്ന കളമശേരി മെഡിക്കല്‍ കോളേജിനെ തകര്‍ക്കാന്‍ യുഡിഎഫ് നേതാക്കളും എറണാകുളം എംപി ഹൈബി ഈഡനും അടക്കമുളള ജനപ്രതിനിധികളും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണെന്ന് സിപിഐഎം ആരോപിച്ചു.

മാസങ്ങളോളം സ്വന്തം കുടുംബത്തില്‍ നിന്നുപോലും അകന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടെ ജോലി ചെയ്യുന്നത്. എന്നാല്‍ ഇവയെല്ലാം മറന്ന് സങ്കുചിതമായ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി ആരോഗ്യപ്രവര്‍ത്തകരെ അപഹസിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് കാലത്ത് ഭയാനകമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. മെഡിക്കല്‍ കോളേജിനെതിരെ ആരോപണമുയര്‍ത്തിയവര്‍ ബോധപൂര്‍വ്വമായി രാഷ്ട്രീയക്കാരുടെ ചട്ടുകമായോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News