കുടിവെള്ള വിൽപന കേന്ദ്രത്തിന്റെ മറവിൽ വ്യാജചാരായം വാറ്റ്; ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ

കുടിവെള്ള വിൽപന കേന്ദ്രത്തിന്റെ മറവിൽ വ്യാജചാരായം വാറ്റിയ കേസിൽ ബിജെപി പ്രവർത്തകൻ എക്സൈസ് പിടിയിൽ. കൂട്ടുപ്രതി ബിജെപി നേതാവ് ഓടി രക്ഷപ്പെട്ടു.ഇവിടെ നിന്ന് 100 ലിറ്റർ കോട പിടികൂടി.

കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടി നെടുമ്പന പഴങ്ങാലം മുള്ളൻ കുന്നുംപുറം ഭാഗത്ത് നടത്തിയ പരിശോധനയിൽ പഴങ്ങാലം പാറ മുകളിൽ ജയൻ ഭവനത്തിൽ ജയനെ(38 വയസ്സ്) ചാരായം വാറ്റാൻ പാകപ്പെടുത്തിയ നൂറ് ലിറ്ററോളം കോടയുമായി അറസ്റ്റ് ചെയ്തു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദിനുലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് ഷാഡോ സംഘം നടത്തിയ പരിശോധനയിൽ ആണ് പ്രതി പിടിയിലായത്.

റബ്ബർ വെട്ട് തൊഴിലാളിയായ ജയൻ സ്വകാര്യവ്യക്തിയുടെ റബ്ബർതോട്ടത്തിൽ റബ്ബർ പാല് സൂക്ഷിച്ചുവെക്കുന്ന കെട്ടിടത്തിലാണ് കോടസൂക്ഷിച്ചിരുന്നത്.ജയൻ ആ റബ്ബർ തോട്ടത്തിൻ്റെ നോട്ടക്കാരനാണ് അങ്ങാടി മരുന്നുകൾ ചേർത്താണ് കോട തയ്യാറാക്കിയത്. റബ്ബർ തോട്ടത്തിൻ്റെ ഉടമ റബ്ബർ തോട്ടത്തിലേക്ക് അങ്ങനെ വരാറില്ല.ഈ അവസരം മുതലാക്കിയാണ് ജയൻ സഹായിയുമായി ചേർന്നു ചാരായം വാറ്റ് ആരംഭിച്ചത്.

ജയനു കോടതയ്യാറാക്കാനും മറ്റും കൂടെയുണ്ടായിരുന്ന ജയൻ്റെ അടുത്ത സുഹൃത്തായ സഹായിയെപ്പറ്റി വ്യക്തമായ വിവരം ലഭിച്ചു ഇയാളെ കുറിച്ച് അന്യേഷണം ആരംഭിച്ചു. സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദ്,എക്സൈസ് ഇൻസപെക്ടർ T. രാജീവ് പ്രീവന്റിവ് ഓഫീസർ k. ശ്യാം കുമാർ സിവിൽ എക്സൈസ് ഓഫീസർ നഹാസ്.T ശ്രീനാഥ്.S.S നിഥിൻ.S എന്നിവർ അടങ്ങിയ സംഘമാണ് ടഅന്വേഷണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here