കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഗായികയുടെ ജീവിതം; ‘കറുത്ത ഭൂമിക്ക്’ സംഗീതം പകരാന്‍ സയനോര ഫിലിപ്പ്

വീണ്ടും സംഗീത സംവിധായികയായി പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ്. കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ പറയുന്ന കറുത്ത ഭൂമി എന്ന ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ ഒരുങ്ങുകയാണ് യുവ ഗായിക.  ഈ സിനിമയുടെ സംഗീതവും പശ്ചാത്തലവും താന്‍ ഒരുക്കാന്‍ പോകുന്ന വിവരം സയനോര തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഇത്തരം ഒരു കഥാപശ്ചാത്തലം ആയത് കൊണ്ട് തന്നെ ഈ സിനിമ തനിക്ക് തരുന്ന ഊര്‍ജം ചെറുതല്ലെന്നും തീയേറ്ററുകള്‍ തുറക്കുന്ന ഒരു കാലം കാത്തിരിക്കുന്ന തന്നെ പോലുള്ളവര്‍ക്ക് ഈ സിനിമ പ്രതീക്ഷയുടെ കുഞ്ഞി വെളിച്ചമാണെന്നും സയനോര പറഞ്ഞു. 99കെ തീയേറ്റേഴ്സിന്റെ ബാനറില്‍ ഡയറക്റ്റര്‍ വൈശാഖ് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആയില്യനാണ്. അദ്ദേഹത്തിന്റെ ഭാര്യ ഡോ സായ്‌ലേഷ്യയാണ് ചിത്രത്തിന്റെ സംഭാഷണം നിര്‍വഹിക്കുന്നത്. രമ്യ സര്‍വദാ ദാസാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം വൈശാഖാണ് നിര്‍മ്മിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തിയ കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന് സംഗീതം നല്‍കിയതും പശ്ചാത്തലം നല്‍കിയതും സയനോര തന്നെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News