സിബിഐ അന്വേഷണം ചിലവേറിയത്, തെളിയിക്കുന്നതാണ് ബൊഫോഴ്സ് കേസ്; 64 കോടി രൂപയുടെ കോഴ അന്വേഷിക്കാന്‍ ചെലവഴിച്ചത് 250 കോടി

സിബിഐ അന്വേഷണം ചിലവേറിയത് എന്ന് തെളിയുന്നതാണ് ബൊഫോഴ്സ് കേസ്. 64 കോടി രൂപയുടെ കോഴ അന്വേഷിക്കാന്‍ ചെലവഴിച്ചത് 250 കോടി. ഖജനാവിന് നഷ്ടം വന്നുവെന്നല്ലാതെ അന്വേഷണംകൊണ്ട് ഒരു നേട്ടവുമുണ്ടായില്ല എന്നതാണ് വസ്തുത.

ക്വട്റോച്ചിക്ക് കോഴയായി 64 കോടി രൂപ കിട്ടിയെന്ന് തെളിയിക്കാനുള്ള അന്വേഷണം. 2005 വരെ സിബിഐ ഈ കേസന്വേഷണത്തിന് വേണ്ടി ചെലവിട്ടത് 250 കോടി രൂപ. 21 വര്‍ഷമാണ് കേസ് നടത്തിയത്. നിയമപരമായി പരിഗണിക്കാവുന്ന ഒറ്റതെളിവും കൊണ്ടുവരാന്‍ സാധിച്ചില്ല.

രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും അടുപ്പക്കാരനായ ഇറ്റാലിയന്‍ ബിസിനസുകാരന്‍ ഒട്ടാവിയോ ക്വട്റോച്ചിയെ കേസില്‍ നിന്ന് ഒഴിവാക്കി വിധി പറയവെയാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ട് കോടതി ജഡ്ജി വിനോദ് യാദവിന്റെ സുപ്രധാന പരാമര്‍ശം.

ഖജനാവിന് നഷ്ടം വന്നു എന്നല്ലാതെ അന്വേഷണം കൊണ്ട് ഒരു നേട്ടവുമുണ്ടായില്ല. കോടതിയില്‍ നിന്ന് ഇത്തരമൊരു പരിഹാസം സിബിഐക്ക് കേള്‍ക്കേണ്ടി വന്നു ബൊഫോഴ്സ് കേസില്‍. കേസ് ഏറ്റെടുത്തത് 1990ല്‍. കുറ്റപത്രം 1999ല്‍ നല്‍കി.

2002ല്‍ ഡല്‍ഹി ഹൈക്കോടതി കേസ് റദ്ദാക്കി. സുപ്രീംകോടതി കേസ് പുനഃസ്ഥാപിച്ചെങ്കിലും 2004 ഫെബ്രുവരിയില്‍ രാജീവ് ഗാന്ധിക്കും മറ്റുമെതിരായ കോഴയാരോപണങ്ങള്‍ ഹൈക്കോടതി തള്ളി. ഹിന്ദുജ സഹോദരന്മാരെ 2005ല്‍ വിട്ടയച്ചു. ഏറ്റവുമൊടുവില്‍ ക്വട്റോച്ചിയെയും ഒഴിവാക്കി.

കേസില്‍ ചില പുതിയ കണ്ടെത്തലുകളുണ്ടെന്ന് അറിയിച്ച് സിബിഐ വീണ്ടും കോടതിയെ സമീപിച്ചെങ്കിലും 2019 മെയ് മാസത്തില്‍ അപേക്ഷ പിന്‍വലിച്ചു. സിബിഐ വന്നാല്‍ എല്ലാം തെളിയും എന്ന ധാരണയും കേസ് പൊളിച്ചെഴുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News