”ആയുധം താഴെ വയ്ക്കാന്‍ ഇനിയും സമയമായിട്ടില്ല…” തോക്കുകളും വടിവാളുകളുമായി കലാപാഹ്വാനവുമായി സംഘപരിവാര്‍

തിരുവനന്തപുരം: ആയുധ പൂജ ദിനത്തില്‍ തോക്കുകളും വടിവാളുകളും പൂജക്ക് സമര്‍പ്പിക്കുന്നതിന്റെ ചിത്രത്തോടൊപ്പം കലാപാഹ്വാനവുമായി സംഘപരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. നിരവധി വടിവാളുകളും തോക്കുകളും റിവോള്‍വറുകളും മറ്റ് മാരകായുധങ്ങളും പൂജിക്കുന്നതിന്റെ ചിത്രങ്ങളാണ് പ്രതീഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

”ആയുധം താഴെ വെക്കാന്‍ ഇനിയും സമയമായിട്ടില്ല. ശത്രു നമുക്കിടയില്‍ പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്. മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്‍ വിശ്രമത്തിനുള്ള സമയമല്ല ഇത്.” എന്നു തുടങ്ങുന്ന വിദ്വേഷപ്രസ്താവനയും ഇതോടൊപ്പമുണ്ട്.

സോഷ്യല്‍മീഡിയയിലൂടെ നിരന്തരം വിദ്വേഷ പരാമര്‍ശങ്ങളും കലാപാഹ്വാനവും നടത്തുന്ന ഇയാള്‍ സജീവ സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ്. ശബരിമല സംഘര്‍ഷം ഉള്‍പ്പെടെ നിരവധി അക്രമ, വര്‍ഗീയ സംഭവങ്ങളിലും പ്രതിയാണ്.

ആയുധ പൂജ… ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്‍ ഉടവാള്‍ വെച്ചു…

Posted by Pratheesh Vishwanath on Saturday, 24 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News