വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണം; കേന്ദ്ര ആവശ്യത്തിനെതിരെ പ്രതിഷേധം ശക്തം

വ്യക്തികളുടെ വാട്‌സാപ് സന്ദേശങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെ വലിയ പ്രതിഷേധം. ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷനാണ് തീരുമാനത്തില്‍ കടുത്ത എതിര്‍പ്പ് അറിയിച്ചിരിക്കുന്നത്. വ്യക്തികള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് നല്‍കുന്ന സ്വകാര്യതയാണ് വാട്‌സാപ്പിലേക്കും ടെലഗ്രാമിലേക്കും ആളുകളെ ആകര്‍ഷിക്കുന്നത്.

ഈ ആപ്പുകളിലേക്കു പിന്‍വാതില്‍ പ്രവേശനം ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയും ചേര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള അനുവാദം വാട്സാപ്പിനോട് ആരായുന്നുണ്ടെങ്കിലും അവര്‍ തയാറായിരുന്നില്ല. വ്യക്തികള്‍ക്കു നല്‍കുന്ന സ്വകാര്യതാ സുരക്ഷയില്‍നിന്നു പിന്നോട്ടില്ലെന്നും എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഇന്ത്യയ്ക്ക് മാത്രമായി തുറന്നിടാന്‍ കഴിയില്ലെന്നും കമ്പനി വ്യക്തമാക്കി.

വാട്‌സാപ്പിലൂടെയുള്ള വ്യാജപ്രചാരണങ്ങളും കലാപാഹ്വാനങ്ങളും തടയണമെന്ന സുരക്ഷാ കാരണങ്ങളാണ് സര്‍ക്കാര്‍ നിരത്തുന്നത്. ഇന്ത്യയും യുഎസുമടക്കം അഞ്ച് രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തുള്ളത്. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിക്കണം എന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം സംയുക്ത പ്രസ്താവന നടത്തിയത് അദ്ഭുതപ്പെടുത്തിയെന്ന് നിയമജ്ഞനും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ അപാര്‍ ഗുപ്ത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News