നുണ പ്രചരണങ്ങള്‍ക്കെതിരെ സിപിഐഎം ജനകീയ കൂട്ടായ്മ 3000 കേന്ദ്രങ്ങളില്‍

പിണറായി വിജയന്‍ സര്‍ക്കാരിനും സി.പി.ഐ(എം)നുമെതിരെ ചില മാധ്യമങ്ങളുടെ സഹായത്തോടെ നടത്തി വരുന്ന നുണപ്രചാരണങ്ങള്‍ക്കെതിരെ ജില്ലയില്‍ 3000 കേന്ദ്രങ്ങളില്‍ നവംബര്‍ 1 ന് വൈകിട്ട് 4 മണിമുതല്‍ 6 വരെ ജനകീയ കൂട്ടായ്മ നടത്തുമെന്ന് കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ജവക്ഷേമ പ്രവര്‍ത്തനങ്ങളെ അട്ടിമറിയ്ക്കുക എന്നതാണ് നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ലക്ഷ്യം. ദുര്‍ബല വിഭാഗങ്ങളുടെ പാര്‍പ്പിട പ്രശ്‌നത്തിന് സമ്പൂര്‍ണ്ണ പരിഹാരമായ ലൈഫ് പദ്ധതിയെ നുണപ്രചാരണങ്ങളിലൂടെ തകര്‍ക്കാനും ഇവര്‍ ശ്രമിക്കുന്നു. സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വികസന പദ്ധതികളുടെ വിവരങ്ങള്‍ ചില മാധ്യമങ്ങള്‍ തമസ്‌കരിക്കുകയാണ്.

കള്ളപ്രചരണങ്ങളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ച് എല്‍ഡിഎഫ് നെ തകര്‍ക്കാമെന്നത് വെറും വ്യാമോഹം മാത്രമാണ്. കേരളാ കോണ്‍ഗ്രസ്സ്(എം) ഉള്‍പ്പടെയുള്ള പാര്‍ട്ടികള്‍ എല്‍ഡിഎഫിലേക്ക് വന്നത് യുഡിഎഫിന്റെ ഉറക്കം കെടുത്തുന്നു. വികസനക്ഷേമ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടലുകള്‍ക്കെതിരെ നല്ല ജാഗ്രതയുണ്ടാകേണ്ടതുണ്ട്.

കള്ളപ്രചരണങ്ങളെ തുറന്ന് കാണിച്ച് യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തിട്ടുള്ള ജനകീയ കൂട്ടായ്മ വന്‍വിജയമാക്കണമെന്നും എസ്.സുദേവന്‍ അഭ്യര്‍ത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News