വാളയാര്‍ വിഷമദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്

വാളയാറില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തം അന്വേഷണം ക്രൈംബ്രാഞ്ചിന്. കഴിഞ്ഞ ദിവസമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറക്കിയത്. മന്ത്രി എ കെ ബാലന്‍ ഇന്ന് ചെല്ലങ്കാവ് ഊര് സന്ദര്‍ശിക്കും.

വാളയാറില്‍ വിഷമദ്യ ദുരന്തത്തില്‍ അഞ്ച് പേര്‍ മരിച്ച സംഭവം നടന്ന് ഒരാഴ്ചയാവുമ്പോഴാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നിലവില്‍ മൂന്ന് സിഐമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്. എക്‌സൈസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്.

തൃശ്ശൂര്‍ ഡിഐജി, പാലക്കാട് ജില്ലാ പോലീസ് മേധാവി എന്നിവര്‍ ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. കേസില്‍ രാസപരിശോധന ഫലം ഈയാഴ്ച ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ ഫലം ലഭിച്ചാല്‍ മദ്യമെന്ന പേരില്‍ കഴിച്ചതെന്താണെ കാര്യത്തില്‍ വ്യക്തത വരൂ. അതേ സമയം വിഷമദ്യ ദുരന്തത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. കോളനിയില്‍ മദ്യമെത്തിച്ചത് പ്രദേശവാസിയും പുതുശ്ശേരി കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ ഗിരീഷാണെന്നും ഗിരീഷിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സി പി ഐ എം ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
കോളനിയിലേക്ക് മദ്യമെത്തിച്ചതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News