ഇന്ത്യന്‍ സിനിമകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഫോട്ടോഗാമെട്രി കേരളത്തില്‍..

ഡിജിറ്റൽ ക്യാമറകളുടെയും കമ്പ്യൂട്ടർ ശേഷികളുടെയും ദ്രുതഗതിയിലുള്ള പരിണാമം ഇന്ന് വിവരസാങ്കേതിക മേഖലകളില്‍ വലിയ വിപ്ലവമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അത്തരമൊരു സംവിധാനമാണ് ഫോട്ടോഗാമെട്രി. ഇന്ത്യന്‍ സിനിമകളില്‍ വിപ്ലവം സൃഷ്ടിക്കുന്ന ആ സംവിധാനം ഒരുങ്ങുകയാണ് കേരളത്തില്‍…

ഒരു ആര്‍ട്ടിസ്റ്റിന്‍റെ ചലനങ്ങളെ ഫോട്ടോഗ്രാഫുകള്‍ വഴി പകര്‍ത്തിയെടുത്ത് അളവുകൾ ഉണ്ടാക്കുന്ന ശാസ്ത്രമാണ് ഫോട്ടോഗാമെട്രി. ടു ഡി (2D) അളവുകളിൽ നിന്ന് ത്രീ ഡി (3D) വിവരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ശാസ്ത്ര സാങ്കേതിക വിദ്യയാണിത്. രാജ്യത്ത് ആദ്യമായി ഇത്തരമൊരു സഞ്ചരിക്കുന്ന സംവിധാനം കേരളത്തിൽ ഒരുങ്ങി കഴിഞ്ഞു.

ഫോട്ടോഗ്രാഫുകള്‍ വഴി പകര്‍ത്തിയെടുത്ത ആര്‍ട്ടിസ്റ്റിന്‍റെ അളവുകൾ, ഗ്രാഫിക്സ് സംവിധാനം ഉപയോഗിച്ച് ആര്‍ട്ടിസ്റ്റിന്‍റെ അഭാവത്തിലും അഭിനയിപ്പിക്കാന്‍ സാധിക്കുമെന്ന് ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ബിനോയ് ത്രിശൂൽ മീഡിയ പറഞ്ഞു.

ഈ ആശയം കേരളത്തിലേക്ക് പരിചയപ്പെടുത്താൻ വഴിയൊരുക്കിയത് രാജു രത്നമാണ്.സിനിമാ ഛായാഗ്രാഹകനും കൈരളി ടിവിയുടെ ഡിഒപി കണ്‍സള്‍ട്ടന്‍റുമായ സിനു സിദ്ധാർത്ഥ് ആണ് ഈ ഉപകരണത്തിൻ്റെ യന്ത്ര ഭാഗങ്ങൾ നിർമ്മിച്ചത്.

തിരുവനന്തപുരത്തെ തൃശൂൽ മീഡിയ എൻറർറ്റെൻറ്മെന്റ് ആണ് ഇത്‌ സിനിമാലോകത്തിനായി പരിചയപ്പെടുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News