ഹാപ്പി ക്ലയന്റ്‌സ്, പിപ്രി പിള്ളാസ്… കുട്ടികള്‍ക്ക് മൈലാഞ്ചിയിട്ട് സായി പല്ലവി

പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള സായി പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഉത്തര്‍പ്രദേശിലെ പിപ്രിയിലാണ് സായി പല്ലവിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. ലൊക്കേഷനില്‍ കുട്ടികളുടെ കൈയ്യില്‍ മൈലാഞ്ചിയിട്ടു കൊടുക്കുന്ന സായി പല്ലവിയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ചിത്രീകരണത്തിനിടയിലെ ഇടവേളയിലാണ് സായി കുട്ടികള്‍ക്ക് മൈലാഞ്ചിയിട്ടു കൊടുത്തത്.

സായി ഇട്ടു കൊടുത്ത മൈലാഞ്ചി കൈകള്‍ കാണിച്ചു നില്‍ക്കുന്ന കുട്ടികളുടെ ചിത്രവും വൈറലാകുന്നുണ്ട്. സായി തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഹാപ്പി ക്ലയന്റ്‌സ്, പിപ്രി പിള്ളാസ് എന്നാണ് സായി കുട്ടികളെ കുറിച്ച് പറയുന്നത്. വീഡിയോ വൈറലായതോടെ കമന്റുമായി താരങ്ങളുമെത്തി. സാമന്ത, അനുപമ പരമേശ്വരന്‍ തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

Happy Clients♥️Pipri Pillas♥️

A post shared by Sai Pallavi (@saipallavi.senthamarai) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here