ആരാധകരെ കാണാന്‍ വിജയ് നേരിട്ടെത്തി; വെെറലായി ചിത്രങ്ങള്‍

സിനിമാ ലോകത്തെ ഇളയദളപതി വിജയ് തന്‍റെ ഫാന്‍സുമായി നല്ല ബന്ധം പുലര്‍ത്തുന്ന താരമാണ്. താരത്തിന്‍റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകളാണ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നത്. തമി‍ഴ് സിനിമാ ലോകവും വിജയ് ആരാധകരും ഒന്നടങ്കം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുകയാണ്.

എന്നാൽ ഇപ്പോളിതാ തന്റെ ഫാൻസ് അസോസിയേഷൻ അംഗങ്ങളെ കാണാൻ വിജയ് നേരിട്ടെത്തിയെന്ന വാര്‍ത്തയാണ് ശ്രദ്ധനേടുന്നത്.


ആരാധകർക്കൊപ്പമുള്ള വിജയ്‌യുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകുന്ന സമയത്താണ് ഫാൻസിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ അത്തരം വാർത്തകളോട് താരം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മാസ്റ്ററാണ് വിജയുടെ പുറത്തിറങ്ങാനിരിക്കുന്ന പ്രധാന ചിത്രം. കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞത് ചിത്രം തിയേറ്ററുകളിൽ തന്നെയാണ് റിലീസ് ചെയ്യുക എന്നാണ്.

സേവ്യർ ബ്രിട്ടോ നിർമ്മിച്ച മാസ്റ്ററിൽ, വിജയ്, വിജയ് സേതുപതി, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, ശാന്തനു ഭാഗ്യരാജ്, അർജുൻ ദാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here