ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ കൊച്ചിയിലെത്തി

ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ കൊച്ചിയിൽ എത്തി. മാലിയിൽ നിന്നും ഗുജറാത്തിലേക്ക് ഉള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാൻ ആയി കൊച്ചിയിൽ വിമാനം ഇറക്കിയത്.

ഗുജറാത്ത് ടൂറിസം വികസനത്തിന്റെ ഭാഗമായി സബർമതി മുതൽ ഏകതാ പ്രതിമ വരെയാണ് സീപ്ലെയിൻ സർവീസ് നടത്തുക. നാലായിരത്തി എണ്ണൂറ് രൂപയാണ് ഓരോ യാത്രക്കാരും സർവീസിനായി നൽകേണ്ടി വരിക.

സ്പൈസ് ജെറ്റിനാണ് സർവീസ് ചുമതല. പതിനാറ് യാത്രക്കാർക്ക് ഒരേ സമയം യാത്ര ചെയ്യാൻ കഴിയുന്ന വിമാനം പ്രതിദിനം 8 സർവീസുകളാണ് നടത്തുക. സർവീസുകൾ ഒക്ടോബർ 31 ന് ആരംഭിക്കാനാണ് പദ്ധതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News