സെർച്ച് ചെയ്യാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്ന സെർച്ച് എൻജിൻ ഗൂഗിള്‍ ചില പുതുമകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.ലോകത്തിലെ തന്നെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ.പുതിയ മാറ്റങ്ങൾ ഗൂഗിള്‍ സേര്‍ച്ചില്‍ ഏറ്റവുമധികം ഗുണം ചെയ്യും എന്നാണ് അമേരിക്കൻ കമ്പനിയായ ഗൂഗിളിന്റെ പ്രതീക്ഷ . കുറെ നാളുകളായി ഏവരും കാത്തിരുന്ന സ്‌പെല്‍ ചെക്കര്‍ ടൂളാണ് ഏറ്റവും പ്രധാനം . നമ്മൾ ഏത്ര തെറ്റിച്ച് ഒരു വാക്കു ടൈപ്പു ചെയ്താലും ഉദ്ദേശിക്കുന്നത് എന്താണെന്ന് സേര്‍ച്ച് എൻജിന്‍ മനസിലാക്കുമെന്നാണ് ഗൂഗിളിന്റെ അവകാശവാദം.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് എന്നിവയുടെ സഹായത്തോടെ ഗൂഗിൾ കൊണ്ടുവരുന്ന ഈ വലിയ മാറ്റം.സ്‌പെല്ലിങ് അറിയില്ലാത്തതിനാല്‍ ഇനി മുതൽ സേര്‍ച്ചു ചെയ്യാതിരിക്കേണ്ട കാര്യമില്ല. അറിയാവുന്ന സ്‌പെല്ലിങ് ടൈപ്പു ചെയ്തിട്ടാല്‍ മതി, ഗൂഗിൾ കൃത്യമായ വാക്ക് കണ്ടുപിടിച്ചു ഉത്തരം നൽകും.
ഗൂഗിള്‍ സേര്‍ച്ചില്‍ വരുന്ന മറ്റൊരു പ്രധാന പ്രത്യേകത, ഒരു കാര്യത്തെക്കുറിച്ചു സേര്‍ച്ചു ചെയ്താല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ളതു മാത്രമായി അല്ലെങ്കിൽ സെർച്ച് ചെയ്ത കാര്യത്തിനനുസരിച്ചുള്ള ഒരു പാരാഗ്രാഫ് എടുത്തു കാണിക്കുമെന്നതാണ്. നിലവില്‍ ഒരു ഒരു സമ്പൂര്‍ണ്ണ വെബ് പേജാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ഇത് പലപ്പോഴും വിരസവും,സമയ നഷ്ടവും വരുത്തും.പുതിയ മാറ്റങ്ങൾ ഉപയോക്താക്കൾ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.