
ചട്ടം ലംഘിച്ച് അനുവദിച്ചതിനേക്കാൾ കൂടുതൽ അളവിൽ വീട് നിർമ്മിച്ചതിനെച്ചൊല്ലിയുണ്ടായ പൊല്ലാപ്പുകളില്‍ നിന്ന് തലയൂരാനാണ് കെം എം ഷാജി തന്‍റെ സമ്പന്ന കുടുംബത്തെക്കുറിച്ച് വാചാലനായത്. സമ്പന്ന കുടുംബ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണ് താനെന്നും 11,000- ചതുരശ്ര അടിയുള്ള വീട്ടിലാണ് ജനിച്ചതെന്നും സമ്പാദ്യം മുഴുവന്‍ ഇഞ്ചികൃഷിയില്‍ നിന്നാണെന്നുമാണ് അടുത്തിടെ കെം എം ഷാജി വെളിപ്പെടുത്തിയത്.
കെ എം ഷാജിയുടെ പരാമര്‍ശങ്ങളെല്ലാം പൊളിക്കുകയാണ് സോഷ്യല്‍ മീഡിയ. കര്‍ണ്ണാടകത്തിലെ ഇഞ്ചികൃഷിയാണ് തന്‍റെ വരുമാനമെന്ന കെ എം ഷാജി പറയുമ്പോള്‍ അങ്ങനെയെങ്കില്‍ വയനാട് ഇന്ന് പാരിസിന് സമാനമായേനേ എന്നാണ് റഫീഖ് ഇബ്രാഹിം പറയുന്നത്.
കര്‍ണ്ണാടകത്തില്‍ നാലര ഏക്കര്‍ ഇഞ്ചികൃഷി നടത്തി 5000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീടെടുക്കണമെങ്കില്‍ കുറഞ്ഞത് 7 വര്‍ഷം അടുപ്പിച്ച് നൂറ് മേനി വിളവും അത്രയും കാലം ശരാശരി 1500 രൂപ വിലയും ലഭിക്കേണ്ടതാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി അതായിരുന്നു അവസ്ഥയെങ്കില്‍ വയനാട് ഇന്ന് പാരിസിന് സമാനമായേനേ. കല്പറ്റയില്‍ ഒരു മിനി ഈഫല്‍ ടവറും മാനന്തവാടി പുഴയ്ക്ക് 37 പാലവുമുണ്ടായേനേ’ – റഫീക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു
ഫെയ്സ്‌ബുക്ക് പോസ്റ്റ് ചുവടെ;
നൂറ് മേനി എന്നു വിളിക്കുന്ന ഒരു ചാകരയുണ്ട് കുടകിലെ ഇഞ്ചികൃഷിയില്‍. ഒരേക്കറില്‍ 30 ചാക്ക് വിത്ത് നട്ടിട്ട് 300 ചാക്ക് വിളവെടുക്കലാണിത്. ശരാശരി ചാക്കിന് 1500 രൂപ വില കിട്ടുന്ന കമ്പോള നിലവാരം ഇതേ സമയത്തടിച്ചാല്‍ 3 ലക്ഷം വരെ ഒരു ഏക്കറില്‍ നിന്നു ലാഭം കിട്ടും.ഇതൊരു ഐഡിയല്‍ സിറ്റുവേഷനാണ്,അഥവാ നിധിവേട്ട. എന്നെങ്കിലും ഈ ഘടകങ്ങള്‍ ഒത്തു വരുമെന്ന പ്രതീക്ഷയിലാണ് കുടകില്‍ പാട്ടം പൊടിപൊടിക്കാറ്. എന്റെയറിവില്‍ ഇതാര്‍ക്കും ലഭിച്ചിട്ടില്ല, ലഭിച്ചതായുള്ള മിത്തുകളല്ലാതെ.
അഥവാ ഈ കുലുക്കിക്കുത്തില്‍ സൂചി അവിടെപ്പോയി നിന്നെന്നു കരുതാം. അങ്ങനെ കറങ്ങി നിന്നാല്‍ നാലര ഏക്കറില്‍ നിന്ന് ഒരു വര്‍ഷം ഉണ്ടാക്കാന്‍ കഴിയുന്ന പരമാവധി ലാഭമാണ് 14 ലക്ഷം രൂപ. അത്രയും പൈസക്ക്, ആഡംബരങ്ങളൊന്നുമില്ലാതെ 700-800 സ്‌ക്വയര്‍ ഫീറ്റുള്ള ഒരു വീടാണ് കേരളത്തിലിന്ന് എടുക്കാന്‍ കഴിയുക.
കര്‍ണ്ണാടകത്തില്‍ നാലര ഏക്കര്‍ ഇഞ്ചികൃഷി നടത്തി 5000 സ്‌ക്വയര്‍ഫീറ്റുള്ള ഒരു വീടെടുക്കണമെങ്കില്‍ കുറഞ്ഞത് 7 വര്‍ഷം അടുപ്പിച്ച് നൂറ് മേനി വിളവും അത്രയും കാലം ശരാശരി 1500 രൂപ വിലയും ലഭിക്കേണ്ടതാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി അതായിരുന്നു അവസ്ഥയെങ്കില്‍ വയനാട് ഇന്ന് പാരിസിന് സമാനമായേനേ. കല്പറ്റയില്‍ ഒരു മിനി ഈഫല്‍ ടവറും മാനന്തവാടി പുഴയ്ക്ക് 37 പാലവുമുണ്ടായേനേ.
മുന്നറിയിപ്പ്:
‘കൃഷി ഡിപ്പന്‍ഡ്‌സ് ഓണ്‍ അഗ്രികള്‍ച്ചര്‍ ‘ തിയറി കേട്ടിട്ട് വയനാട്ടിലേക്കാരും കുറ്റിയും പറിച്ച് വരാന്‍ നിക്കണ്ട, ഇഞ്ചികൃഷി പരാജയപ്പെട്ടിട്ടുണ്ടായ കര്‍ഷക ആത്മഹത്യകളുടെ എണ്ണം പൊതുഇടത്തില്‍ തന്നെ ലഭ്യമാണ്.
നൂറ് മേനി എന്നു വിളിക്കുന്ന ഒരു ചാകരയുണ്ട് കുടകിലെ ഇഞ്ചികൃഷിയിൽ.ഒരേക്കറിൽ 30 ചാക്ക് വിത്ത് നട്ടിട്ട് 300 ചാക്ക്…
Posted by Rafiq Ibrahim on Saturday, 24 October 2020

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here