മല്ലിയില ചില്ലറക്കാരനല്ല:വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ

മല്ലിയില ചില്ലറക്കാരനല്ല :വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയെയും സംരക്ഷിക്കുക, ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ :

നല്ല പച്ച നിറവും സുഗന്ധവും കാരണം, മല്ലിചെടിയുടെ ഇലകൾ നമ്മുടെ പാചകത്തിന്റെ സൗന്ദര്യവും രുചിയും കൂട്ടുമോ എന്നതിൽ തർക്കമില്ല .സൂപ്പ്, സലാഡുകൾ, രസം, കറികൾ, പരിപ്പ് കറി എന്നിങ്ങനെ വിവിധ തരം വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് മല്ലിയില . രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയെയും സംരക്ഷിക്കുക, ഉപയോഗപ്രദമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആരോഗ്യപരമായ ധാരാളം ആനുകൂല്യങ്ങളും ഇവ നമുക്ക് നൽകുന്നു.മൈദ അത്ര ഗുണങ്ങളൊന്നുമില്ലാത്ത ഒന്നാണെങ്കിൽ എന്തുകൊണ്ട് മല്ലിയില ചേർത്ത് രുചിയും ഗുണവും വർധിപ്പിച്ചു കൂടാ.മല്ലിയില ചേർത്ത് പൊറോട്ട കഴിച്ചിട്ടില്ലങ്കിൽ ഉണ്ടാക്കിനോക്കു:

മല്ലിയില പൊറാട്ട

ആവശ്യമുള്ളത്

1)മൈദ
2)ഉപ്പ്
3)മല്ലിയില
4)വെള്ളം
5)ഓയിൽ
6)മുട്ട
7)യീസ്റ്റ്

തയ്യാറാക്കുന്ന വിധം

മൂന്നു കപ്പ്‌ മൈദ എടുക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർത്ത് യോജിപ്പിക്കുക.

അല്പം യീസ്റ്റ് ചേർക്കുക.

ആവശ്യത്തിന് വെള്ളവും ചേർത്ത് ചപ്പാത്തി മാവിന്റെ പാകത്തിന് കുഴക്കുക.

മുപ്പതു മിനിറ്റുവരെ മാറ്റിവയ്ക്കുക.

മുപ്പതു മിനിറ്റിനുശേഷം  മീഡിയം സൈസ് ബോളുകൾ ആക്കി ഉരുട്ടിയെടുക്കുക. കനം കുറച്ച് പരത്തിയെടുക്കുക. ഇന സൈഡിലേക്ക് റോൾ ചെയ്യുക.  മേലോട്ടും റോൾ ചെയ്യുക. പൊറോട്ടയുടെ റോളിന്റെ രൂപം ലഭിക്കും. ഇത് ചെറുതായി പരത്തി എടുക്കുക.

ഒരു മുട്ടയും അതിലേക്ക് അല്പം മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇനി പരത്തിവച്ച പൊറോട്ട പാനിൽ ചുട്ടെടുക്കുക. കലക്കി വെച്ച മുട്ട അതിന്റെ മേലെ അല്പം ഒഴിക്കുക. ഇത് രണ്ടു സൈഡിലും ആവർത്തിക്കുക.  ഓയിൽ ഒഴിച്ചു ചുട്ടെടുക്കുക.

നമ്മുടെ സ്വാദിഷ്ടമായ മല്ലിയില പൊറോട്ട തയ്യാർ.
Ravishankar Pattambi

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News