വിഷമദ്യ ദുരന്തം; ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി എ കെ ബാലൻ

വിഷമദ്യ ദുരന്തത്തിൽ അഞ്ച് പേർ മരിച്ച വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി എ കെ ബാലൻ. ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച വന്നിട്ടുണ്ട്. അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വിഷമദ്യം കഴിച്ച് അഞ്ച് പേർ മരിച്ച ചെല്ലങ്കാവ് ആദിവാസി കോളനി സന്ദർശിച്ച മന്ത്രി എ കെ ബാലൻ സാഹചര്യങ്ങൾ വിലയിരുത്തി. ഊരിൻ്റെ വികസനത്തിനായി 1 കോടി രൂപയുടെ പദ്ധതി അനുവദിച്ചിട്ടും നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കും. വീടുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.

ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഉറപ്പു വരുത്തും. അന്വേഷണത്തിൽ കക്ഷി വിത്യാസമില്ലാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here