പാര്‍ട്ടിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി നേതാവ് സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപിയുടെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വലിയ ശാല പ്രവീണ്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപിയില്‍ പണാധിപത്യമാണെന്നും പ‍ഴയകാല പ്രവര്‍ത്തകര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും പ്രവീണ്‍ വ്യക്തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍ പതാക നല്‍കി പ്രവീണിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി യുടെ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധവുമായിയാണ് മീഡിയ സെല്‍ ജില്ലാ കണ്‍വീനര്‍ വലിയ ശാല പ്രവീണ്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. സിപിഐഎം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍ പതാക നല്‍കി പ്രവീണിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

ബിജെപി നേതൃത്വം പ‍ഴയ കാല പ്രവര്‍ത്തകര്‍ക്ക് വില നല്‍കുന്നില്ലെന്നു. പണത്തിനാണ് ബി.ജെ.പിയില്‍ മുന്‍തൂക്കമെന്നും അതില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ നിന്ന് രാജിവച്ചതെന്നും പ്രവീണ്‍ പറഞ്ഞു.

പണമുണ്ടെങ്കില്‍ ബിജെപിയില്‍ എന്ത് സ്ഥാനവും നേടാന്‍ ക‍ഴിയും. മോദിയുടെ ജനവിരുദ്ധ വര്‍ഗീയ നിലപാടുകളില്‍ പ്രതിഷേധമുണ്ട്.
ബിജെപിയുടെ നയങ്ങളില്‍ നരവധി പേര്‍ക്ക് അസംതൃപ്തിയുണ്ടെന്നും. അവര്‍ സിപിഐഎമ്മില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും പ്രവീണ്‍ പറഞ്ഞ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News