‘ഏറെ മിസ് ചെയ്യും’; നീളന്‍ മുടിയെ കുറിച്ച് ദുല്‍ഖര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവാണ് താരം. ഇടയ്ക്ക് ആലാപനത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷയിലും സജീവമാണ് ദുല്‍ഖര്‍ സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ്.

എല്ലാതരത്തിലുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ തെളിയിച്ച ദുല്‍ഖര്‍ തന്റെ കഥാപാത്രങ്ങള്‍ക്കായി ഹെയര്‍ സ്റ്റൈലിലും ഏറെ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ ഏഴ് മാസമായി നീട്ടി വളര്‍ത്തിയ മുടി വെട്ടി ഒതുക്കാന്‍ ഒരുങ്ങുകയാണ് താരം ഇപ്പോള്‍. മുടി നീട്ടിയ ദുല്‍ഖറിനെ ആരാധകര്‍ക്കും ഏറെ ഇഷ്ടമായിരുന്നു.

തന്റെ പുതിയ സിനിമയ്ക്കായാണ് താരം മുടി വെട്ടാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തോടുകൂടി ഈ വിവരം പങ്കുവെച്ചത്. ഇപ്പോഴത്തെ മുടിയോടുകൂടിയ തന്നെ നന്നായി മിസ് ചെയ്യുമെന്നും ദുല്‍ഖര്‍ പറയുന്നു. ഏതാനും കുറച്ച് ആഴ്ചകള്‍ മാത്രമെ ഈ രൂപത്തില്‍ കാണാനാവുകയുള്ളുവെന്നും താരം പറഞ്ഞു.

From another time !

#onlytook7months #grownout #outgrown #willgetchoppedforshoot #onlyafewmoreweeksofthis #gonnamissit

Posted by Dulquer Salmaan on Sunday, 25 October 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News