‘ഞാന്‍ മാലതിയോ മേരിയോ അല്ല ജീവിതത്തില്‍’; സൈബര്‍ സദാചാരവാദികള്‍ക്ക് മറുപടിയുമായി അനുപമ

സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആങ്ങളമാരുടെ സദാചാര ആക്രമണങ്ങള്‍ പതിവായി മാറിയിരിക്കുകയാണ്. അടുത്തിടെ നടി അനശ്വര രാജനും ഇത്തരത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. എന്നാല്‍ മലയാള സിനിമയിലെ നടിമാര്‍ എല്ലാവരും അനശ്വരയ്ക്ക് പിന്തുണയുമായെത്തി കടുത്തി മറുപടി തന്നെ നല്‍കിയിരുന്നു.

ഇപ്പോഴിതാ നടി അനുപമ പരമേശ്വരന്‍ തന്റെ പുതിയ പോസ്റ്റിലൂടെ ഇത്തരക്കാരെ പരിഹസിക്കുകയാണ്. പുറം തിരിഞ്ഞു നില്‍ക്കുന്ന തന്റെ ചിത്രമാണ് അനുപമ പങ്കുവച്ചിരിക്കുന്നത്. വളവുകളെ മറക്കാന്‍ ചുരുളുകള്‍ക്ക് സാധിക്കുമെന്നാണ് അനുപമ പറയുന്നത്.

സൈബര്‍ സദാചാരവാദികളെ കണക്കിന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് അനുപമ. എന്റെ കാലുകളും കൈകളും നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെങ്കില്‍ മാറി നില്‍ക്കൂ സഹോദരി സഹോദരന്മാരെ എന്നായിരുന്നു അനുപമയുടെ വാക്കുകള്‍. നിരവധി പേര്‍ താരത്തിന് കൈയ്യടിയുമായെത്തി.

അതേസമയം ചിലര്‍ കമന്റിലൂടെ അനുപമയെ വിമര്‍ശിക്കുന്നുണ്ട്. ഈ അനുപമയെ ഞങ്ങള്‍ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ക്ക് പ്രേമത്തിലേയും കൊടിയിലേയും അനുപമയെയാണ് ഇഷ്ടം എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്യുകയും ചെയ്തു. നിരവധി പേര്‍ ഇതേ അഭിപ്രായം പങ്കുവച്ചിരുന്നു.

ഈ കമന്റിന് അനുപമ തന്നെ മറുപടിയുമായെത്തി. ക്ഷമിക്കണം സഹോദരാ. എനിക്ക് നിങ്ങളെ മനസിലാകും. പക്ഷെ ഞാന്‍ മാലതിയോ മേരിയോ അല്ല ജീവിതത്തില്‍. അതുകൊണ്ട് ജീവിക്കാന്‍ അനുവദിക്കൂ എന്നായിരുന്നു അനുപമയുടെ മറുപടി. താരത്തിന് മറുപടി കൈയ്യടി നേടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News